HOME
DETAILS

അവനെ ഇന്ത്യൻ ടീമിലെടുക്കാത്തതിൽ ഒരു അത്ഭുതവും തോന്നുന്നില്ല: അശ്വിൻ

  
January 04, 2026 | 12:53 PM

r ashwin talks about mohemmed shami ignored indian team

ന്യൂസിലാൻഡിനെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ മിന്നും ഫോമിൽ കളിക്കുന്ന മുഹമ്മദ് ഷമിയെ ടീമിൽ ഉൾപ്പെടുത്തിയില്ല. ഷമി ഈ പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന റിപ്പോർട്ടുകൾ അടുത്തിടെ ശക്തമായി നിലനിന്നിരുന്നു. ഇപ്പോൾ ഷമിയെ വീണ്ടും അവഗണിച്ചതിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ. ഷമിയെ ടീമിൽ നിന്നും ഒഴിവാക്കുന്നത് പ്രതീക്ഷിച്ചിരുന്നതാണെന്നാണ് അശ്വിൻ പറഞ്ഞത്. 

''ഷമിയെ ഒഴിവാക്കിയത് പ്രതീക്ഷിച്ചതായിരുന്നു. ഇതിൽ അത്ഭുതമൊന്നുമില്ല. വിരാട്, രോഹിത്, ഷമി ഇവർ തമ്മിലുള്ള വ്യത്യാസം എന്തെന്നാൽ ഏകദിന ക്രിക്കറ്റ് ഇല്ലാത്ത സമയങ്ങളിൽ അവർ ടെസ്റ്റുകളോ ടി-20യോ കളിച്ചിരുന്നുവെന്നതാണ്. ഷമി പരുക്ക് മൂലം പുറത്താവുകയും ചെയ്തു. പുറത്തുള്ള ആളുകൾ ഇതിനോട് യോജിക്കില്ല. ഒരു ബാറ്ററെയും ബൗളേറെയും നോക്കിക്കാണുന്ന രീതി വ്യത്യസ്തമാകും. ഒരു ബൗളറെ സംബന്ധിച്ചിടത്തോളം റൺ അപ്പ്, വേഗത എന്നിവ നോക്കിയാൽ ഒരു ഇന്റർനാഷണൽ ക്രിക്കറ്റിന്റെ അതേ നിലവാരത്തിലുള്ളതാണോ ഷമിയുടെ കാര്യം. 2027 ലോകകപ്പ് ടീമിൽ അദ്ദേഹത്തിന് കളിക്കാൻ കഴിയുമെന്ന് സെലക്ടർമാർ വിശ്വസിക്കുന്നുണ്ടോ? ഒരു ബാറ്ററുടെയും ഫാസ്റ്റ് ബൗളറുടെയും ജോലി ഭാരത്തിൽ വലിയ വ്യത്യാസമുണ്ട്'' അശ്വിൻ തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു. 

അതേസമയം കിവീസിനെതിരായ പരമ്പരക്കുള്ള ടീമിൽ പരുക്കേറ്റ ശുഭ്മൻ ഗിൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരിച്ചെത്തി. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ പരുക്കേറ്റ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും ടീമിലേക്ക് തിരിച്ചെത്തി. അതേസമയം ഉയർന്ന ജോലിഭാരം കാരണം പേസർ ജസ്പ്രീത് ബുംറക്കും ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യക്കും വിശ്രമം അനുവദിച്ചു. ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജ് ടീമിൽ തിരിച്ചെത്തി.  വിക്കറ്റ് കീപ്പറായി കെഎൽ രാഹുലിന് പുറമെ റിഷാബ് പന്തും ഇടം നേടി.

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യ സ്‌ക്വാഡ് 

ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസീദ് കൃഷ്ണ, കുൽദീപ് യാദവ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഢി, അർഷ്ദീപ് സിങ്, യശസ്വി ജെയ്‌സ്വാൾ.

ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പര ഷെഡൂൾ

ഒന്നാം ഏകദിനം: ജനുവരി 11-വഡോദര

രണ്ടാം ഏകദിനം: ജനുവരി 14-രാജ്‌കോട്ട്

മൂന്നാം ഏകദിനം: ജനുവരി 18-ഇൻഡോർ

The Indian team for the three-match ODI series against New Zealand was announced yesterday. Mohammed Shami, who is in brilliant form in domestic cricket, was not included in the team. Reports that Shami would be selected for the Indian team for this series were strong recently. Now, former Indian spinner R. Ashwin has spoken about Shami being ignored again.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനമരം ബിവറേജസിൽ വീണ്ടും മോഷണം: വെന്റിലേറ്റർ തകർത്ത് അകത്തുകയറി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

crime
  •  11 days ago
No Image

വേള്‍ഡ് ഗവ. സമ്മിറ്റ് ദുബൈയില്‍ ഇന്ന് മുതല്‍; ലോക നേതാക്കളുമായി ഷെയ്ഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി

latest
  •  11 days ago
No Image

ഇന്ത്യ- യു.എസ് വ്യാപാരക്കരാറില്‍ കത്തി ലോക്‌സഭ; പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം, പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം

International
  •  11 days ago
No Image

എമിറേറ്റുകള്‍ ഇനി റെയില്‍വേ ട്രാക്കില്‍; ഇത്തിഹാദ് റെയില്‍ ആദ്യ റൂട്ടുകള്‍ പ്രഖ്യാപിച്ചു; അബൂദബി, ദുബൈ, ഫുജൈറ എമിറേറ്റുകളെ ബന്ധിപ്പിക്കും | Etihad Rail

uae
  •  11 days ago
No Image

സലാഹ്-സ്ലോട്ട് പോര്: ആൻഫീൽഡിലെ ഈജിപ്ഷ്യൻ രാജാവിന്റെ അവസാന അധ്യായമോ?; In-Depth Story

Football
  •  11 days ago
No Image

സ്വര്‍ണക്കൊള്ളയില്‍ പ്രതിപക്ഷ പ്രതിഷേധം; നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച് അന്‍വര്‍ സാദത്ത് 

Kerala
  •  11 days ago
No Image

കിങ് ഫഹദ് കോസ്‌വേ ടോള്‍ നിരക്ക് വര്‍ധന 18 മുതല്‍; സ്ഥിരം യാത്രക്കാര്‍ക്ക് 40% വരെ ഇളവ്

Saudi-arabia
  •  11 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നത് എതിര്‍ക്കാന്‍ യു.ഡി.എഫ്; പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനം

Kerala
  •  11 days ago
No Image

'ഇന്ത്യയെ നേരിടാൻ പാകിസ്ഥാന് പേടി'; യഥാർത്ഥ പ്രതികാരം മൈതാനത്താണ്, ഓടിയൊളിക്കലല്ല, ബഹിഷ്‌കരണ തീരുമാനത്തിനെതിരെ മുൻ പാക് താരം

Cricket
  •  11 days ago
No Image

ക്ലാസ് മുറികളില്‍ വിസ്മയമാകാന്‍ റോബോട്ടുകള്‍; ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പുത്തന്‍ പദ്ധതിയുമായി കേരളം

Kerala
  •  11 days ago