സമസ്ത സെൻ്റിനറി: എസ്.ഐ.സി ഏരിയാ സമ്മേളനങ്ങൾ
ദമ്മാം :- സമസ്ത നൂറാം വാർഷിക പ്രചാരണാർത്ഥം എസ്.ഐ.സി ദമാം സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ നടന്ന വന്ന ഏരിയ സമ്മേളന പ്രചരണങ്ങൾ സമാപിച്ചു. ടെയോട്ട , അദാമ , റബീഅ് , ബാദിഅ , ദമ്മാം സിറ്റി , 91 , സെക്കൻ്റ് ഇൻട്രസ്റ്റിയൽ , കർണാടക തുടങ്ങിയ ഏരിയകളിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. സെക്കൻ്റ് ഇൻട്രസ്റ്റിയിൽ നടന്ന സമാപന സമ്മേളനം പ്രസിഡൻ്റ് സ്വാലിഹ് പുല്ലാളൂർ അദ്ധ്യക്ഷതയിൽ സമസ്ത മുഫത്തിഷ് ശരീഫ് റഹ്മാനി ഉദ്ഘാടനം ചെയ്തു. അബു യാസിർ, മജീദ് മാസ്റ്റർ, സഹൽ ഫൈസി, സ്വാദിഖ് ഓമശ്ശേരി , ശഫീഖ് പനമണ്ണ എന്നിവർ പ്രസംഗിച്ചു.
സമസ്ത ശതാബ്ദി സന്ദേശ യാത്ര കഴിഞ്ഞ് ദമാമിൽ തിരിച്ചെത്തിയ എസ്.ഐ.സി ഗ്ലോബൽ ട്രഷറർ ഇബ്രാഹിം ഓമശ്ശേരിക്ക് ജംഷീദ് കാസർഗോടിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഏരിയ സമ്മേളനങ്ങൾക്ക് മാഹിൻ വിഴിഞ്ഞം , റഫീഖ് മണ്ണാർകാട് , നൗഷാദ് ദാരിമി ചാലിയം നേത്യത്വം നൽകി. സലീം പാറക്കൽ സ്വഗതവുo ശരീഫ് രാമപുരം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."