സമസ്തക്ക് ജനമനസ്സുകളിൽ വലിയ അംഗീകാരം'; സന്ദേശ യാത്രയുടെ വിജയം ഇതിന് തെളിവെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് കേരളീയ പൊതുസമൂഹത്തിലുള്ള സ്വാധീനവും അംഗീകാരവും തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം സമാപിച്ച സമസ്ത സന്ദേശ യാത്രയെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ഡിസംബർ 18 മുതൽ 28 വരെ നടന്ന ചരിത്രപ്രസിദ്ധമായ സന്ദേശ യാത്രയിൽ മുഴുവൻ സമയവും പങ്കെടുത്ത സ്ഥിരാംഗങ്ങൾക്കായി കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രാർത്ഥന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാത്ര കടന്നുപോയ വഴികളിലെല്ലാം ജനങ്ങൾ നൽകിയ സ്വീകരണം സമസ്ത എന്ന പ്രസ്ഥാനത്തോടുള്ള അവരുടെ വിശ്വാസത്തിന്റെ പ്രതിഫലനമാണ്. ത്യാഗനിർഭരമായ ഈ പര്യടനം വൻവിജയമാക്കിയ മുഴുവൻ സ്ഥിരാംഗങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
യാത്ര വിജയകരമായി പര്യവസാനിച്ചതിന് ശേഷമുള്ള ഈ ഒത്തുചേരൽ, സന്ദേശ യാത്രയുടെ ഭാഗമായവർക്കുള്ള ആത്മീയ സംഗമം കൂടിയായി മാറി. യാത്രയുടെ പുണ്യവും സുകൃതവും മുൻനിർത്തി പ്രത്യേക പ്രാർത്ഥനയ്ക്കും തങ്ങൾ നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."