മുസ്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ വി.കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു
കൊച്ചി: മുസ്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ വി.കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏറെ നാളായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ഇന്നലെയാണ് ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നാല് തവണ തുടര്‍ച്ചയായി എം.എല്‍.എയും രണ്ട് തവണ മന്ത്രിയും ആയിട്ടുണ്ട്. 2001ലും, 2006 ലും മട്ടാഞ്ചേരിയില്‍ നിന്നും, 2011ലും, 2016 ലും കളമശ്ശേരിയില്‍ നിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
മട്ടാഞ്ചേരി നിയോജക മണ്ഡലത്തിന്റെ അവസാന എം.എല്‍.എയും കളമശ്ശേരി എന്ന പുതിയ മണ്ഡലത്തിന്റെ പ്രഥമ ജനപ്രതിനിധിയുമാണ്. 06 ജനുവരി 2005 മുതല്‍ മെയ് 2006 വരെ വ്യവസായ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായും, 2011 മുതല്‍ 2016 വരെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി രാജിവച്ചതിനെ തുടര്‍ന്നാണ് 2005 ല്‍ വ്യവസായ വകുപ്പ് മന്ത്രി സ്ഥാനത്തെത്തുന്നത്.
Senior Indian Union Muslim League (IUML) leader and former Kerala minister V.K. Ibrahimkunju passed away while undergoing treatment at a private hospital in Kochi. He had been receiving medical care for health-related issues.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."