HOME
DETAILS

ഗള്‍ഫ് രാഷ്ട്രങ്ങളിലെ സുപ്രധാന വിഷയങ്ങളില്‍ സഊദിയും തുര്‍ക്കിയും ധാരണയായി

  
backup
September 10, 2016 | 5:58 AM

%e0%b4%97%e0%b4%b3%e0%b5%8d%e2%80%8d%e0%b4%ab%e0%b5%8d-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b5%81

ജിദ്ദ: സിറിയ, ഇറാഖ്, യമന്‍ പ്രതിസന്ധികളിലുള്ള കാഴ്ച്ചപാടില്‍ സഊദിയും തുര്‍ക്കിയും ധാരണയിലെത്തിയതായി ഇരു രാഷ്ട്രങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ വ്യക്തമാക്കി. വരും ഘട്ടത്തില്‍ എല്ലാ മേഖലകളിലും സഹകരണം ശക്തിപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു. സിറിയ, ഇറാഖ്, യമന്‍ വിഷയങ്ങളില്‍ സഊദിയുമായി പൂര്‍ണ യോജിപ്പിലെത്തിയതായി തുര്‍ക്കി വിദേശകാര്യ മന്ത്രി മവ്‌ലൂദ് ജാവേശ് ഓഗ്‌ലു അങ്കാറയില്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഈ പ്രദേശത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരമുണ്ടാക്കാനും സുസ്ഥിരതയുണ്ടാക്കാനുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശത്തിന്റെ പ്രശ്‌നങ്ങളിലും ഭീകരതക്കെതിരായ പോരാട്ടത്തിലും യോജിപ്പിലെത്തിയതായി സഊദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈറും പറഞ്ഞു. സിറിയയിലെ താല്‍ക്കാലിക ഘട്ടത്തില്‍ അസദിന് ഒരു സ്ഥാനവും ഉണ്ടായിരിക്കില്ലെന്നും പ്രദേശത്തെ ഭീകരരില്‍ നിന്ന് മുക്തമാക്കുന്നത് വരെ സൈനിക നീക്കങ്ങള്‍ തുടരുമെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രി സൂചിപ്പിച്ചു. അസദിനെ നിലനിര്‍ത്തി കൊണ്ട് സിറിയയില്‍ ഒരു താല്‍ക്കാലിക ഘട്ടമുണ്ടാവില്ലെന്നും ആറ് ലക്ഷം പേരുടെ കൊലക്ക് കാരണക്കാരനായ ഒരാളെ അധികാരത്തില്‍ നിലനിര്‍ത്തുന്നതിന്റെ അര്‍ഥം രാജ്യത്ത് അരാജകത്വം തുടരുക എന്നതാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അനുരഞ്ജനത്തിനുള്ള അവസരം അസദ് നഷ്ടപ്പെടുത്തുകയായിരുന്നു എന്നും പരിഹാരമുണ്ടാക്കുന്നതിന് പകരം അക്രമത്തിന്റെയും ആയുധത്തിന്റെയും വഴിയാണ് സ്വീകരിച്ചതെന്നും അദ്ദേഹം വിശദമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ സ്ഫോടന വ്യാജവാർത്ത: അന്വേഷണം ശക്തമാക്കി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ; റിപ്പോർട്ടറെയും എഡിറ്റർമാരെയും ചോദ്യം ചെയ്തു

uae
  •  9 days ago
No Image

കളത്തിലിറങ്ങിയാൽ റെക്കോഡ് പുസ്തകം തിരുത്തിക്കുറിക്കും; ഫൈനൽ അങ്കത്തിൽ മെസ്സിയെ കാത്തിരിക്കുന്ന അപൂർവ്വ നേട്ടം!

Football
  •  9 days ago
No Image

ബ്രസീലിനെ വീഴ്ത്തി ഇന്ത്യൻ കൗമാരം! സ്വീഡനിൽ വേൾഡ് യൂത്ത് കിരീടം ചൂടി മിനർവ അക്കാദമി എഫ്സി

Football
  •  9 days ago
No Image

മെസിയും,എംബാപ്പെയും ഒപ്പത്തിനൊപ്പം; ഗോളും അസിസ്റ്റും തുല്യമായാൽ ഗോൾഡൻ ബൂട്ടിലെ ആ 'ട്വിസ്റ്റ്' ഇതാണ്!

Football
  •  9 days ago
No Image

ലോകകപ്പ് ഫൈനല്‍ ദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമോ?; മറുപടി നല്‍കി വിദ്യാഭ്യാസമന്ത്രി

Kerala
  •  9 days ago
No Image

ബംഗാളില്‍ ബുള്‍ഡോസര്‍ രാജ്; അഭിഷേക് ബാനര്‍ജി എം.പിയുടെ കെട്ടിടം പൊളിച്ചുനീക്കി, അനധികൃത നിര്‍മാണമെന്ന് സര്‍ക്കാര്‍

Kerala
  •  9 days ago
No Image

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

Kerala
  •  9 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  9 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  9 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  9 days ago