HOME
DETAILS

ഇങ്ങനെയൊരു താരം ഇന്ത്യയിൽ ആദ്യം; പുതു ചരിത്രം കുറിച്ച് പടിക്കൽ

  
January 06, 2026 | 3:10 PM

Devadatt Padikkal creates history in Vijay Hazare Trophy

വിജയ് ഹസാരെ ട്രോഫിയിൽ ചരിത്രം കുറിച്ച് ദേവദത്ത് പടിക്കൽ. ഈ സീസണിൽ കർണാടകക്കായി സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന പടിക്കൽ ഇതിനോടകം തന്നെ 600ലധികം റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്. വിജയ് ഹസാരെ ട്രോഫിയുടെ മൂന്ന് വ്യത്യസ്ത പതിപ്പുകളിൽ 600+ റൺസ് നേടുന്ന ആദ്യ താരമായാണ് പടിക്കൽ റെക്കോർഡിട്ടത്.

ഇതിനു മുമ്പ് 2019-20 സീസണിലും 2020–21 സീസണിലും ആണ് പടിക്കൽ 600 റൺസ് കടന്നത്. 2019 സീസണിൽ 11 മത്സരങ്ങളിൽ നിന്നും 609 റൺസാണ് പടിക്കൽ അടിച്ചെടുത്തത്. തൊട്ടടുത്ത സീസണിൽ ഏഴ് ഇന്നിങ്സിൽ നിന്നും 737 റൺസും പടിക്കൽ സ്വന്തമാക്കി. 147.40 അവിശ്വസനീയ ശരാശരിയിൽ നാല് സെഞ്ച്വറികളാണ് താരം നേടിയത്. 

രാജസ്ഥാനെതിരെയുള്ള മത്സരത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് പടിക്കൽ 600 റൺസ് കടന്നത്. രാജസ്ഥാനെതിരെ 82 പന്തിൽ 91 റൺസാണ് താരം അടിച്ചെടുത്തത്. 12 ഫോറുകളും രണ്ട് സിക്സുകളും ആണ് പടിക്കൽ നേടിയത്. മത്സരത്തിൽ ക്യാപ്റ്റൻ മായങ്ക് അഗർവാളിനൊപ്പം മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാനും പടിക്കലിന് സാധിച്ചു. 

Devadatt Padikkal creates history in Vijay Hazare Trophy. Padikkal, who has been performing consistently for Karnataka this season, has already scored more than 600 runs. Padikkal has set a record by becoming the first player to score 600+ runs in three different editions of the Vijay Hazare Trophy. Earlier, Padikkal crossed 600 runs in the 2019-20 season and the 2020-21 season.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  2 days ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  2 days ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  2 days ago
No Image

മഹാരാഷ്ട്രയിൽ മുസ്‌ലിം മന്ത്രി ക്ഷേത്രം സന്ദർശിച്ചു, പിന്നാലെ പശു മൂത്രം ഒഴിച്ച് 'ശുദ്ധിയാക്കി' 

National
  •  2 days ago
No Image

പാർക്കിംഗ് ഏരിയയിൽ 'ഓഫീസ്'; ലോകത്തെ അമ്പരപ്പിച്ച് യുഎഇ മന്ത്രിയുടെ ലാളിത്യം! വീഡിയോ വൈറൽ

uae
  •  2 days ago
No Image

കോഴിക്കോട് തേനീച്ചക്കൂട് മോഷണം വ്യാപകം; പിന്നിൽ തേനീച്ചപ്പണി അറിയുന്ന വിരുതന്മാരെന്ന് കർഷകർ; പൊലിസ് അന്വേഷണം ഊർജിതം

Kerala
  •  2 days ago
No Image

വെസ്റ്റ് ബാങ്കിലെ അധിനിവേശം തുടർന്ന് ഇസ്റാഈൽ; ശക്തമായി അപലപിച്ച് ഖത്തർ

qatar
  •  2 days ago
No Image

തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട; ഇന്നോവ കാറില്‍ കടത്തിയ 300 പൊതികള്‍ പിടിച്ചെടുത്ത് ഡാന്‍സാഫ് സംഘം

Kerala
  •  2 days ago
No Image

പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ പരീക്ഷകൾ നാളെ തുടങ്ങും; ചോദ്യപേപ്പർ ചോർന്നെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബോർഡ്

National
  •  2 days ago
No Image

സീറ്റ് മോഹിച്ച് ഇറങ്ങുന്നവർ ശ്രദ്ധിക്കുക; പരാജയപ്പെട്ടാൽ പടിക്ക് പുറത്ത്, പിന്നെ പദവിയില്ല; സ്ഥാനാർഥി മോഹികൾക്ക് താക്കീതുമായി കെ.സി വേണുഗോപാൽ എം.പി

Kerala
  •  2 days ago