HOME
DETAILS
MAL
വടക്കാഞ്ചേരിയിൽ കടന്നൽ ആക്രമണം; വിദ്യാർഥികൾക്ക് പരുക്കേറ്റു
January 07, 2026 | 2:09 PM
തൃശൂർ: വടക്കാഞ്ചേരിയിൽ ആര്യപാടം സർവോദയം സ്കൂളിലെ വിദ്യാർഥികൾക്ക് കടന്നൽ കുത്തേറ്റു. 14ഓളം വിദ്യാർഥികൾക്കാന് പരുക്കേറ്റത്. ഇവരെ പ്രാഥമിക ചികിത്സ നൽകി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വനമേഖലയിൽ നിന്നുമെത്തിയ കടന്നൽക്കൂട്ടം വിദ്യാർഥികളെ കുത്തുകയായിരുന്നു.
വിദ്യാർഥികൾ കളിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് കടന്നാൽ കുത്തേറ്റത്. തുടർന്ന് കുട്ടികൾ ക്ലാസ് മുറികളിലേക്ക് ഓടി കയറിയപ്പോഴാണ് അധ്യാപകർ ഇക്കാര്യം അറിഞ്ഞത്. കടന്നലുകൾ ഓടിക്കാൻ ശ്രമിച്ച അധ്യാപകർക്കും കുത്തേറ്റു. സ്ഥലത്ത് തീ കത്തിച്ചുകൊണ്ടാണ് കടന്നലുകളെ ഓടിച്ചത്. ആരുടേയും പരുക്ക് ഗുരുതരമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."