HOME
DETAILS

ലോകത്തെ ഏറ്റവും മനോഹര ബീച്ചാവാന്‍ ജുമൈറ ബീച്ച്1; പദ്ധതിയുടെ 95% പൂര്‍ത്തിയായി

  
Web Desk
January 08, 2026 | 2:28 AM

Jumeirah Beach1 expansion 95 complete

ദുബൈ: ഫെബ്രുവരി ആദ്യം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്ന ജുമൈറ ബീച്ച്1ല്‍ ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സന്ദര്‍ശിച്ച് നിര്‍മാണ പുരോഗതി വിലയിരുത്തി. ജുമൈറ ബീച്ച്1 വികസന പദ്ധതിയുടെ 95 ശതമാനം ജോലികളും ഇതിനകം പൂര്‍ത്തിയായതിനെ തുടര്‍ന്നായിരുന്നു ശൈഖ് ഹംദാന്റെ സന്ദര്‍ശനം. ലോകത്തെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നായി ജുമൈറ ബീച്ചിനെ മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള വികസന പ്രവര്‍ത്തനങ്ങളുടെ അന്തിമ ഘട്ടമാണ് ഇവിടെ നടന്നു വരുന്നത്.

ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ഡി.സി.എ) പ്രസിഡന്റ് ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം, ദുബൈ മുനിസിപ്പാലിറ്റി ഡയരക്ടര്‍ ജനറല്‍ എന്‍ജിനിയര്‍ മര്‍വാന്‍ അഹ്മദ് ബിന്‍ ഗലീത്ത ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ദുബൈ കിരീടാവകാശിക്കൊപ്പമുണ്ടായിരുന്നു. വികസിതവും സുസ്ഥിരവുമായ അടിസ്ഥാന സൗകര്യങ്ങള്‍, ലോകോത്തര പൊതു ഇടങ്ങള്‍, സംയോജിത സേവനങ്ങളും ഉയര്‍ന്ന നിലവാരമുള്ള അനുഭവങ്ങളും നല്‍കുന്ന ബീച്ചുകള്‍ എന്നിവയുള്ള സ്മാര്‍ട്ടും, ഭാവിക്ക് അനുയോജ്യവുമായ നഗരം വികസിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ദര്‍ശനമെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു.
പൊതു ബീച്ചുകള്‍ ദുബൈയുടെ നഗര ഘടനയുടെ ഒരു പ്രധാന ഭാഗമാണ്. അവയുടെ വികസനം താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ജീവിത നിലവാരം ഉയര്‍ത്താനുള്ള തങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവീകരണം 1,400 മീറ്ററില്‍ 

ദുബൈ നഗരസഭയുടെ മേല്‍നോട്ടത്തില്‍ 1,400 മീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ബീച്ച് നവീകരിച്ചിരിക്കുന്നത്. താമസക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയില്‍ വിനോദത്തിനും കായിക വിനോദങ്ങള്‍ക്കുമായി ലോകോത്തര സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. നടപ്പാതകള്‍, സൈക്ലിങ്‌ജോഗിങ് ട്രാക്കുകള്‍ എന്നിവ ഇതിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. സ്മാര്‍ട്ട് ലോക്കറുകള്‍, വൈ ഫൈ സൗകര്യം, നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെ അത്യാധുനിക സാങ്കേതിക വിദ്യയും ബീച്ചില്‍ സജ്ജമാണ്.
കടല്‍ നിരപ്പ് ഉയരുന്നത് തടയാനായി 2.5 ലക്ഷം ക്യുബിക് മീറ്റര്‍ ശുദ്ധമായ മണല്‍ ഉപയോഗിച്ച് ബീച്ചിന്റെ നിരപ്പ് ഉയര്‍ത്തുന്നതുള്‍പ്പെടെയുള്ള വിപുലമായ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടന്നത്. വികസനത്തിന്റെ ഭാഗമായി ബീച്ച് പ്രദേശം 50 ശതമാനം കൂടി വര്‍ധിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്കായി റസ്റ്ററന്റുകള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 15 പുതിയ നിക്ഷേപ അവസരങ്ങളും ഇവിടെയുണ്ടാകും. ദുബൈ അര്‍ബന്‍ മാസ്റ്റര്‍ പ്ലാന്‍ 2040ന്റെ ഭാഗമായി വിനോദ സഞ്ചാര മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

Summary: Dubai Crown Prince Sheikh Hamdan bin Mohammed bin Rashid Al Maktoum said on Tuesday that he has reviewed the Jumeirah Beach 1 development project by Dubai Municipality, as part of a wider plan to upgrade public beach infrastructure.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേണുവിന്റെ മരണം: ചവറ മുതല്‍ മെഡിക്കല്‍ കോളജ് വരെ നീളുന്ന വന്‍ അനാസ്ഥ; അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

Kerala
  •  a day ago
No Image

സിറോ മലബാർ സഭ ആസ്ഥാനത്തെത്തി വി.ഡി സതീശൻ; സഭാ നേതൃത്വവുമായി നിർണായക ചർച്ച 

Kerala
  •  a day ago
No Image

ലുക്കൗട്ട് നോട്ടീസ് നിലനില്‍ക്കെ വിദേശത്തുനിന്നെത്തി; മൂവാറ്റുപുഴ സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍

Kerala
  •  a day ago
No Image

UAE Weather: റാസല്‍ഖൈമയിലും ഫുജൈറയിലും കനത്ത മഴ; ജബല്‍ ജെയ്‌സില്‍ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി 

Weather
  •  a day ago
No Image

ബി.എൽ.ഒമാരായി പോയ അധ്യാപകർക്ക് പകരം ആളില്ല; വി.എച്ച്.എസ്.എസുകളിൽ പഠനം താളംതെറ്റി

Kerala
  •  a day ago
No Image

ഉർദു ഭാഷാ പഠനം നേരിടുന്നത് കടുത്ത അവഗണന; അധ്യാപക നിയമനങ്ങൾ അനിശ്ചിതത്വത്തിൽ

Kerala
  •  a day ago
No Image

10.43 കോടിയുടെ അനുമതി; ടൈഗർ റിസർവുകളിലേക്ക് 3,868 കാമറ ട്രാപ്പുകൾ

Kerala
  •  a day ago
No Image

പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

National
  •  a day ago
No Image

രാഷ്ട്രത്തലവന്‍ പദവി മഡുറോയ്ക്ക് തുണയാകും; തട്ടിക്കൊണ്ടുവന്നെങ്കിലും കേസ് തെളിയിക്കല്‍ യു.എസിന് വെല്ലുവിളി; പ്രോസിക്യൂഷന്‍ പ്രതിരോധത്തില്‍

International
  •  a day ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ്; പത്മകുമാറിന്റെയും ഗോവർദ്ധന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Kerala
  •  a day ago