മുസന്ന എയര്‍ ബേസ് സന്ദര്‍ശിച്ച് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്
മസ്‌കറ്റ്: ഒമാന്‍ സായുധ സേനയുടെ സുപ്രീം കമാന്‍ഡര്‍ കൂടിയായ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് റോയല്‍ എയര്‍ഫോഴ്‌സ് ഓഫ് ഒമാന്റെ (RAFO) മുസന്ന എയര്‍ ബേസ് സന്ദര്‍ശിച്ചു. വ്യോമസേനയുടെ സന്നദ്ധതയും ആധുനികവല്‍ക്കരണവും നേരിട്ട് വിലയിരുത്തുന്നതിനായിരുന്നു സന്ദര്‍ശനം. ബേസിലെത്തിയ സുല്‍ത്താനെ റോയല്‍ എയര്‍ഫോഴ്‌സ് കമാന്‍ഡര്‍ എയര്‍ വൈസ് മാര്‍ഷല്‍ ഖമീസ് ബിന്‍ ഹമ്മദ് അല്‍ ഗാഫ്രി, മുസന്ന എയര്‍ ബേസ് കമാന്‍ഡര്‍, മറ്റ് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
റോയല്‍ എയര്‍ഫോഴ്‌സിന്റെ അത്യാധുനിക സൈനിക ശേഷി, ആധുനിക വിമാനങ്ങള്‍, രാജ്യത്തിന്റെ സുരക്ഷയില്‍ വ്യോമസേന വഹിക്കുന്ന സുപ്രധാന പങ്കിനെക്കുറിച്ചുള്ള വിശദീകരണം സുല്‍ത്താന്‍ കേട്ടു. ബേസിലെ വിവിധ സൗകര്യങ്ങള്‍ സന്ദര്‍ശിച്ച സുല്‍ത്താന്‍, വ്യോമസേനയുടെ അത്യാധുനിക ഏരിയല്‍ സിസ്റ്റങ്ങളുടെ മാതൃകകള്‍ പരിശോധിച്ചു. സായുധ സേനയുടെ പക്കലുള്ള ഏറ്റവും പുതിയ യുദ്ധോപകരണങ്ങളുടെ പ്രദര്‍ശനവും അദ്ദേഹം വീക്ഷിച്ചു. സ്വദേശി കേഡര്‍മാരുടെ നൈപുണ്യ വികസനം, വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ എന്നിവയില്‍ സൈന്യം നടത്തുന്ന പരിശീലന പദ്ധതികളെക്കുറിച്ചും സുല്‍ത്താന്‍ അന്വേഷിച്ചു.
സന്ദര്‍ശനത്തിന്റെ ഭാഗമായി മുസന്ന എയര്‍ ബേസിലെ സൈനിക ഉദ്യോഗസ്ഥര്‍ക്കൊപ്പം സുല്‍ത്താന്‍ സ്മരണിക ഫോട്ടോയില്‍ സുല്‍ത്താന്‍ പങ്കുചേര്‍ന്നു.
റോയല്‍ എയര്‍ഫോഴ്‌സ് ഓഫ് ഒമാന്‍ സ്ഥാപിതമായതിന്റെ 67ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ സന്ദര്‍ശനം എന്ന പ്രത്യേകതയുമുണ്ട്. ഒമാന്റെ ആകാശ അതിര്‍ത്തി കാക്കുന്നതിനൊപ്പം തന്നെ, രാജ്യത്തെ മറ്റ് സുരക്ഷാ വിഭാഗങ്ങള്‍ക്കും സിവില്‍ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ലോജിസ്റ്റിക്കല്‍ പിന്തുണ നല്‍കുന്നതിലും വ്യോമസേന നിര്‍ണ്ണായക പങ്ക് വഹിക്കുന്നു.
Sultan Haitham bin Tarik, Supreme Commander, paid a visit on Wednesday to the Musannah Air Base of Royal Air Force of Oman (RAFO).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."