ഖത്തര്‍ ബാങ്കുകള്‍ മുന്നേറുന്നു; തിരിച്ചടികളില്ലെന്ന് റിപ്പോര്‍ട്ട്
ദോഹ: ആഗോള സാമ്പത്തിക രംഗത്ത് അനിശ്ചിതത്വങ്ങള്‍ തുടരുന്ന സാഹചര്യത്തിലും 2026ല്‍ ഖത്തറിന്റെ ബാങ്കിംഗ് മേഖല സ്ഥിരതയോടെ മുന്നേറുമെന്നും, വലിയ തിരിച്ചടികള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നും പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഉറപ്പുളളതും, ഊര്‍ജ മേഖലയില്‍ നിന്നുളള വരുമാനം വളരുന്നതും ബാങ്കിംഗ് പ്രവര്‍ത്തനത്തെ താങ്ങി നിര്‍ത്തുന്ന ഊര്‍ജ മേഖലയില്‍ നിന്നുള്ള വരുമാനം വളരുന്നതും ബാങ്കിംഗ് പ്രവര്‍ത്തനത്തെ പിന്തുണയ്ക്കും.
ബാങ്കുകള്‍ക്ക് വായ്പ നല്‍കാനും ഇടപാടുകള്‍ തടസമില്ലാതെ നടത്താനുമുളള ആവശ്യമായ പണശേഷി ലഭ്യമാണ്. പലിശനിരക്കുകള്‍ കുറയാനും നികുതി മാറ്റങ്ങള്‍ വരാനും സാധ്യതയുണ്ടെങ്കിലും, ലാഭത്തില്‍ ചെറിയ മാറ്റം മാത്രമേ ഉണ്ടാകൂ; എന്നിരുന്നാലും ബാങ്കുകളുടെ പ്രവര്‍ത്തനം സാധാരണ നിലയില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്.
ഖത്തറിന്റെ വടക്കന്‍ കടല്‍പ്രദേശത്തെ പ്രധാന പ്രകൃതി വാതക ശേഖര മേഖല വികസിപ്പിക്കുന്നതിലൂടെ എല്‍.എന്‍.ജി ഉല്‍പാദനം വര്‍ധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതോടെ ഊര്‍ജ മേഖലയില്‍ നിന്നുള്ള സര്‍ക്കാര്‍ വരുമാനം ഉയരുന്നതിന്റെ ഭാഗമായി വികസന പദ്ധതികളും നിക്ഷേപ പ്രവര്‍ത്തനങ്ങളും കൂടുതല്‍ സജീവമാകുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിന്റെ അനുകൂല സ്വാധീനം ബാങ്കിംഗ് രംഗത്തും പ്രകടമാകുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബാങ്കുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നത്. വായ്പ നല്‍കുമ്പോള്‍ അപകടസാധ്യത കണക്കിലെടുത്ത് മുന്‍കൂട്ടി മാറ്റിവയ്ക്കുന്ന തുകയും പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. ഇതുവഴി അപ്രതീക്ഷിത സാഹചര്യങ്ങള്‍ വന്നാലും ബാങ്കിംഗ് സംവിധാനം അതിനെ നേരിടാന്‍ തയ്യാറായിരിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഇടപാടുകള്‍ കഴിഞ്ഞ വര്‍ഷം വര്‍ധിച്ചതും സാമ്പത്തിക രംഗത്തിന് ആശ്വാസമായി. നിക്ഷേപകര്‍ക്ക് സ്ഥിരതാമസ അനുമതി നല്‍കുന്ന പദ്ധതികള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ആഭ്യന്തരവും വിദേശവുമായ നിക്ഷേപകരുടെ താല്‍പര്യം ഉയര്‍ത്തിയിട്ടുണ്ട്. ഈ മാറ്റങ്ങള്‍ ബാങ്കിംഗ് മേഖലയിലും പ്രകടമാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍.
ആഗോള സാമ്പത്തിക രംഗത്ത് വെല്ലുവിളികള്‍ തുടരുന്നുണ്ടെങ്കിലും 2026ല്‍ ഖത്തറിന്റെ ബാങ്കിംഗ് മേഖല വലിയ തിരിച്ച
ടികള്‍ മുന്നേറുമെന്നും, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ആവശ്യമായ പിന്തുണ തുടരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Qatar’s banking sector is expected to maintain steady growth in 2026, with no major setbacks anticipated, according to the latest reports. Strong economic fundamentals, increasing LNG revenues, and improved real estate activity support the sector’s resilience. Banks have strengthened risk management measures and precautionary provisions, ensuring stability amid global economic uncertainties.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."