HOME
DETAILS

ഇനി ട്രാക്കിലൂടെ 'പറക്കാം': വിമാനത്തിന് സമാനമായ സൗകര്യങ്ങളുമായി ഇത്തിഹാദ് റെയിൽ; ഏഴ് പുതിയ സ്റ്റേഷനുകൾ കൂടി പ്രഖ്യാപിച്ച് അധികൃതർ

  
Web Desk
January 08, 2026 | 12:52 PM

etihad rail expands services with aircraft like comfort authorities announce seven new stations across uae

അബൂദബി: യുഎഇയുടെ ഗതാഗത മേഖലയിൽ വിപ്ലവം തീർക്കാൻ ഒരുങ്ങുന്ന ഇത്തിഹാദ് റെയിലിനെ സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ പുറത്ത്. 

യുഎഇയിലെ ഏഴ് നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന 7 പുതിയ സ്റ്റേഷനുകൾ കൂടി അധികൃതർ ഇന്ന് പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തോടു കൂടി ഇത്തിഹാദ് റെയിൽ സംവിധാനത്തിലെ ആകെ സ്‌റ്റേഷനുകളുടെ എണ്ണം പതിനൊന്നായി.

ഈ വർഷം അവസാനത്തോടെ തന്നെ ഇത്തിഹാദ് റെയിൽ സംവിധാനം പ്രവർത്തനക്ഷമമാകുമെന്നാണ് കരുതുന്നത്. അൽ സില, മദീനത്ത് സായിദ്, അൽ ദന്ന, അൽ മിർഫ, അൽ ഫയ, മെസൈറ, അൽ ദൈദ് എന്നീ സ്റ്റേഷനുകളാണ് അധികൃതർ ഇന്ന് പ്രഖ്യാപിച്ചത്. 

നേരത്തേ പ്രഖ്യാപിച്ചിരുന്ന അബൂദബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി, ദുബൈയിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്‌സ്, ഫുജൈറ അൽ ഹിലാൽ ഏരിയ, ഷാർജ യൂണിവേഴ്‌സിറ്റി സിറ്റി എന്നിവയും ഇന്ന് പ്രഖ്യാപിച്ച 7 സ്റ്റേഷനുകളും പരസ്പരം ബന്ധിപ്പിക്കും.

11 മേഖലകളെയും പരസ്പരം ബന്ധിപ്പിക്കുന്നതോടെ യുഎഇ ഗതാഗത ചരിത്രത്തിലെ ആദ്യ സംയോജിത ദേശീയ പാസഞ്ചർ റെയിൽ സംവിധാനമായി ഇത്തിഹാദ് റെയിൽ മാറും. 

വിമാനയാത്രയ്ക്ക് സമാനമായ സൗകര്യങ്ങളാണ് ഇത്തിഹാദ് റെയിലിൽ ഒരുക്കിയിരിക്കുന്നത്. വിമാനത്തിലേതു പോലെ ഇത്തിഹാദിലും ബിസിനസ്, ഇക്കോണമി ക്ലാസുകൾ ഉണ്ടാകും. ബിസിനസ് ക്ലാസിൽ 16-ഉം ഇക്കണോമിയിൽ 56-ഉം സീറ്റുകളാണ് ഉണ്ടാവുക. 

റെയിൽ സംവിധാനത്തിലെ 13 ട്രെയിനുകളിൽ 10 എണ്ണം ഇതിനകം തന്നെ രാജ്യത്ത് എത്തിയിട്ടുണ്ട്. ഓരോ ട്രെയിനിനും 400 യാത്രക്കാരെ വരെ ഉൾക്കാള്ളാനുള്ള കരുത്തുണ്ട്. 

വിദഗ്ധരും തൊഴിലാളികളുമടങ്ങുന്ന 7,000 പേരുടെ വലിയൊരു സംഘമാണ് ഇത്തിഹാദ് റെയിൽ പദ്ധതിക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. ഏകദേശം 24.5 ദശലക്ഷം പ്രവൃത്തി മണിക്കൂറുകളാണ് ഇത്തിഹാദ് റെയിൽവേയുടെ ട്രാക്കുകൾക്കായി ചെലവഴിച്ചത്. 

റെയിൽവേ സ്റ്റേഷനുകളിൽ ബസുകൾ, ടാക്‌സികൾ, പാർക്കിംഗ് സൗകര്യം എന്നിവയും ഇത്തിഹാദ് റെയിൽ ഒരുക്കും. മരുഭൂമികൾക്കിടയിലൂടെ കൂകിപ്പായുന്ന ഇത്തിഹാദ് റെയിലിനായി വലിയ കാത്തിരിപ്പിലാണ് പ്രവാസികളും താമസക്കാരും അടങ്ങുന്ന യുഎഇ ജനത.

etihad rail unveils enhanced passenger facilities inspired by aircraft comfort standards. officials confirm the addition of seven new stations, aiming to improve connectivity, reduce travel time, boost public transport usage, and support sustainable mobility across the united arab emirates.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  a day ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  a day ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  a day ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  a day ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  a day ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  2 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  2 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  2 days ago
No Image

മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചി, കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ 

International
  •  2 days ago
No Image

താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം

Kerala
  •  2 days ago