UAE Weather: യു.എ.ഇയില്‍ മഴയ്ക്ക് സാധ്യത, കുറഞ്ഞ താപനില
ദുബൈ: ഈ വാരാന്ത്യത്തിലും യു.എ.ഇയില്‍ മഴയ്ക്ക് സാധ്യത. വെള്ളിയാഴ്ച രാവിലെ വരെ കാലാവസ്ഥ ഈര്‍പ്പമുള്ളതായിരിക്കും. മിതമായി കാറ്റടിക്കും. ചിലപ്പോള്‍ ഇത് വടക്കുകിഴക്ക് മുതല്‍ വടക്ക്പടിഞ്ഞാറ് ദിശകളില്‍ മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശുമെന്നും പ്രതീക്ഷിക്കുന്നു.
കടല്‍ ശാന്തമായിരിക്കും. അതേസമയം, ഒമാന്‍ കടലില്‍ തിരമാലകള്‍ ഉണ്ടാകുമെന്നും ചില സമയങ്ങളില്‍ അസ്ഥിര സമുദ്ര സാഹചര്യങ്ങള്‍ പ്രതീക്ഷിക്കാമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍.സി.എം) പ്രവചനത്തില്‍ പറഞ്ഞു. ശനിയാഴ്ചയും കാലാവസ്ഥ സമാനമായിരിക്കുമെന്നും, നേരിയ മഴ പ്രതീക്ഷിക്കാമെന്നും അധികൃതര്‍ പറഞ്ഞു.
വ്യാഴാഴ്ച ജബല്‍ ജെയ്‌സില്‍ നല്ല തണുപ്പ് അനുഭവപ്പെട്ടിരുന്നു. രാവിലെ 5.45ന് 5.1 ഡിഗ്രി സെല്‍ഷ്യസ് തണുപ്പാണുണ്ടായത്. സൂര്യന്‍ ഉദിച്ച ശേഷം താപനില ഉയര്‍ന്നെങ്കിലും സുഖകരമായ കാലാവസ്ഥ തുടര്‍ന്നു.
അതേസമയം, അല്‍ഐനില്‍ വൈകിട്ട് 3 മണിക്ക് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 27.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ജനുവരി ഇതുവരെയായി യു.എ.ഇയില്‍ പല സ്ഥലങ്ങളിലും ഏതാനും തവണ ചാറ്റല്‍ മഴയും, പലപ്പോഴും കനത്ത മഴയും ലഭിച്ചിട്ടുണ്ട്.
Summary: UAE residents can expect fair to partly cloudy skies on Friday, January 9. Low clouds will appear over some northern and eastern areas, with a probability of light rainfall, according to the National Centre of Meterology.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."