HOME
DETAILS

പൊതുസ്ഥലത്ത് മാലിന്യമിട്ടാല്‍ 500 ദിര്‍ഹം പിഴ; ദുബൈയില്‍ എ.ഐ സാങ്കേതികതക്ക് തുടക്കം

  
Web Desk
January 09, 2026 | 5:06 AM

dubai-ai-cameras-waste-management-fine-500-dirhams

ദുബൈ: എമിറേറ്റിലെ പൊതു സ്ഥലങ്ങളില്‍ മാലിന്യം തള്ളിയാല്‍ ഇനി പിടി വീഴും. ദുബൈ മുനിസിപ്പാലിറ്റി സ്ഥാപിച്ച എ.ഐ ക്യാമറകളിലൂടെയാണിത് കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്യുക. നഗരത്തിന്റെ വൃത്തി കാത്തു സൂക്ഷിക്കാന്‍ ലേഖ്യമിട്ടാണ് ഈ നീക്കം.
പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്താനും, ശുചിത്വ നടപടികള്‍ വേഗത്തിലാക്കാനുമായി സ്മാര്‍ട്ട് ക്യാമറ സംവിധാനത്തിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇതിനകം ആരംഭിച്ചത്. 'സ്മാര്‍ട്ട് വേസ്റ്റ് മാനേജ്‌മെന്റ്' പദ്ധതിയുടെ ഭാഗമായാണ് ഈ പുത്തന്‍ ചുവടുവയ്പ്പ്.
മാലിന്യം ശേഖരിക്കുന്ന വാഹനങ്ങളിലാണ് നിലവില്‍ ഇത്തരം സ്മാര്‍ട്ട് ക്യാമറകള്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇവ നഗരത്തിലെ റോഡുകളിലൂടെയും താമസ മേഖലകളിലൂടെയും സഞ്ചരിക്കുമ്പോള്‍ അവിടങ്ങളിലെ വൃത്തി തത്സമയം നിരീക്ഷിക്കും. കുന്നു കൂടിക്കിടക്കുന്ന മാലിന്യങ്ങള്‍, ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെയുള്ള വന്‍കിട അവശിഷ്ടങ്ങള്‍ നിയമ വിരുദ്ധമായി തള്ളുന്നത്, ഫുട്പാത്തുകളിലെയും പൊതുസ്ഥലങ്ങളിലെയും അഴുക്ക് എന്നിവ ഈ ക്യാമറകള്‍ ഒപ്പിയെടുക്കും.

വീട്ടുപകരണങ്ങളും മറ്റും അശ്രദ്ധമായി വലിച്ചെറിയുന്നതും നഗരത്തിന്റെ ഭംഗി നശിപ്പിക്കുന്നതുമായ എല്ലാ പ്രവണതകളും ഈ സ്മാര്‍ട്ട് കണ്ണുകള്‍ പിടി കൂടും. പരീക്ഷണ ഘട്ടം വിജയകരമായാല്‍ നഗരത്തിലുടനീളം ഈ സംവിധാനം വ്യാപിപ്പിക്കുമെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയരക്ടര്‍ ജനറല്‍ എന്‍ജി. മര്‍വാന്‍ അഹമ്മദ് ബിന്‍ ഗലീത്ത പറഞ്ഞു.
മാലിന്യങ്ങള്‍ തള്ളുന്നത് തത്സമയം കണ്ടെത്തുന്നതിലൂടെ ഫീല്‍ഡ് ടീമുകള്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുമെന്ന് വേസ്റ്റ് ആന്‍ഡ് സ്വീവറേജ് ഏജന്‍സി എക്‌സി.ഡയരക്ടര്‍ ആദില്‍ അല്‍ മര്‍സൂഖി വ്യക്തമാക്കി. 2041ഓടെ ദുബൈയെ ലോകത്തെ ഏറ്റവും സുസ്ഥിര നഗരമാക്കി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ ഡിജിറ്റല്‍ വിപ്ലവം.

ക്യാമറകള്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ അപ്പോള്‍ത്തന്നെ ഡിജിറ്റല്‍ ഡാഷ്‌ബോര്‍ഡുകളില്‍ വിശകലനം ചെയ്യപ്പെടും. പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് 500 ദിര്‍ഹം വരെയാണ് പിഴ ഈടാക്കുക.

Summary: Dubai Municipality has launched a pilot project using Artificial Intelligence (AI) to enhance the city's cleanliness and monitor waste management. Under this new initiative, smart cameras have been installed on waste collection vehicles to scan roads and residential areas in real-time. This system is designed to automatically detect littering, illegally dumped furniture, and overall accumulation of waste on sidewalks and public spaces.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കേരളത്തിലെ ക്രൈസ്തവന്യൂനപക്ഷം വെറും പോഴരാണെന്നാണ് ധാരണ'മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കത്തോലിക്ക സഭ മുഖപത്രം ദീപിക 

Kerala
  •  2 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങവേ വാഹനാപകടം; ഏഴ് വയസ്സുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

ഡല്‍ഹി ജുമാമസ്ജിദ് പരിസരത്തും ബുള്‍ഡോസര്‍ രാജ്? ; 'അനധികൃത' നിര്‍മാണങ്ങള്‍ കണ്ടെത്താന്‍ മുനിസിപ്പല്‍ കോര്‍പറേഷന് കോടതി അനുമതി

National
  •  2 days ago
No Image

പാളങ്ങളിൽ അറ്റക്കുറ്റപ്പണി; ട്രെയിൻ സർവിസുകളിലെ മാറ്റം അറിഞ്ഞിരിക്കാം

Kerala
  •  2 days ago
No Image

ആലപ്പുഴയില്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു;ജാഗ്രതാ നിര്‍ദേശം

Kerala
  •  2 days ago
No Image

മാധവ് ഗാഡ്ഗില്‍; പശ്ചിമഘട്ട സംരക്ഷണത്തിന് നിലകൊണ്ട വ്യക്തി; വയനാട്ടിലെ ദുരന്തങ്ങൾ പ്രവചിച്ചു 

Kerala
  •  2 days ago
No Image

തൃശൂര്‍ കുന്നംകുളത്ത് ബൈക്ക് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  2 days ago
No Image

പ്രസവശേഷം യുവതിയുടെ ശരീരത്തില്‍ തുണി കുടുങ്ങിയ സംഭവം; ആരോഗ്യവിദഗ്ധരുടെ സംഘം ഇന്ന് യുവതിയില്‍ നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തും

Kerala
  •  2 days ago
No Image

മാധവ് ഗാഡ്ഗില്‍; പ്രകൃതിയെ പ്രണയിച്ച പച്ചമനുഷ്യന്‍

Kerala
  •  2 days ago
No Image

ഞങ്ങൾക്കും കണികണ്ടുണരണം, ഈ നന്മ... പാൽ വില കൂട്ടണം; ക്ഷീര കർഷകർ വീണ്ടും സമരത്തിലേക്ക് 

Kerala
  •  2 days ago