മിന്നൽ വേഗത്തിൽ ചാർജിംഗ്! കൂടുതൽ ഇവി ചാർജിംഗ് സ്റ്റേഷനുകൾ നിർമ്മിക്കാൻ അബൂദബി; ഓരോ നാലാമത്തെ ചാർജിംഗും ഫ്രീ
ദുബൈ: കൂടുതൽ മികച്ച ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകളുടെ ശൃംഖല ഒരുക്കുന്നതിനായി പുതിയ പദ്ധതി ആവിഷ്കരിച്ച് അബൂദബി. ബാർക്ക് എന്നാണ് ഈ സംരംഭത്തിന് പേര് നൽകിയിരിക്കുന്നത്. 360 കിലോവാട്ട് ശേഷിയുള്ള 50 ചാർജറുകളാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുന്നത്. വെറും മൂന്ന് മിനിറ്റ് ചാർജ് ചെയ്താൽ ഏകദേശം 100 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ആവശ്യമായ ഊർജ്ജം ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
മനാരത്ത് അൽ സാദിയാത്ത്, മിന മാർക്കറ്റ്, മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ ബുർജീൽ ആശുപത്രി, തവാം ഹോസ്പിറ്റൽ, അൽ ജിമി മാൾ തുടങ്ങി അബൂദബിയിലെയും അൽ ഐനിലെയും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. TAQA യും അബൂദബി ഊർജ്ജ വകുപ്പും സംയുക്തമായി ആരംഭിച്ച ഈ സംരംഭ പ്രകാരം ഒരു വാഹനത്തിന്റെ ഓരോ നാലാമത്തെ ചാർജിംഗ് സൗജന്യമായിരിക്കും.
2026 ജനുവരി 13ന് അബൂദബി സുസ്ഥിരതാ വാരത്തോടനുബന്ധിച്ച് ചാർജിംഗ് പോയിന്റുകളുടെ ആദ്യ ഘട്ട പ്രവർത്തനം ആരംഭിക്കും. തുടർന്ന്, ആദ്യ ആഴ്ചയിൽ ഉപഭോക്താക്കൾക്ക് ചാർജിംഗ് സൗജന്യമായിരിക്കും.
2050 ആകുമ്പോഴേക്കും യുഎഇയിലെ ആകെ വാഹനങ്ങളുടെ 50 ശതമാനം ഇല്ക്ട്രിക് വാഹനങ്ങളാക്കി മാറ്റാൻ ലക്ഷ്യമിടുന്ന നാഷണൽ എയർ ക്വാളിറ്റി അജൻഡ 2031, യുഎഇ നാഷണൽ ഇലക്ട്രിക് വെഹിക്കിൾ പോളിസി എന്നി പദ്ധതികളുമായി യോജിക്കുന്നതാണ് ഈ സംരംഭം.
Abu Dhabi has launched the BARK initiative, aiming to establish a robust network of electric vehicle charging stations across the emirate. The project includes installing ultra-fast chargers capable of charging EVs up to 100 km in just three minutes ¹.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."