കോഴിക്കോട് പന്നിയങ്കരയിൽ വൻ തീപിടുത്തം
കോഴിക്കോട്: കോഴിക്കോട് പന്നിയങ്കരയിൽ വൻ തീപിടുത്തം.പന്നിയങ്കരയിലെ ആക്രികടയ്ക്കാണ് തീപിടിച്ചത്.ഫയർഫോഴ്സ് തീയണക്കാൻ ശ്രമം തുടരുകയാണ്.പന്നിയങ്കരയിലെ ആക്രി സംഭരണ കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്.പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഉള്ളതിനാൽ തീ അതിവേഗം പടർന്നുപിടിക്കുകയായിരുന്നു. വലിയ രീതിയിലുള്ള കറുത്ത പുക ഉയർന്നത് പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കി. മീഞ്ചന്ത, ബീച്ച് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
സംഭവത്തിൽ ആളപായമോ പരുക്കോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ കടയിലെ സാധനസാമഗ്രികൾ പൂർണ്ണമായും കത്തിയമർന്നതായാണ് പ്രാഥമിക വിവരം.
സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് ഫയർഫോഴ്സും നാട്ടുകാരും. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന് അന്വേഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
Updating.........
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."