എന്നെ ഒരു കഴിവുള്ള ബാറ്ററാക്കി മാറ്റിയത് അദ്ദേഹമാണ്: അക്‌സർ പട്ടേൽ
2026 ടി-20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായാണ് അക്‌സർ പട്ടേൽ തെരഞ്ഞെടുക്കപ്പെട്ടത്. ശുഭ്മൻ ഗില്ലിന് പകരമാണ് അക്‌സർ പട്ടേലിന് ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ സ്ഥാനം ലഭിച്ചത്. ഇപ്പോൾ തന്റെ ഒരു ബാറ്റർ എന്ന നിലയിൽ വളരാൻ തന്നെ സഹായിച്ചത് ആരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അക്‌സർ പട്ടേൽ. ഇന്ത്യൻ ഇതിഹാസ നായകൻ എംഎസ് ധോണിയെക്കുറിച്ചാണ് അക്‌സർ സംസാരിച്ചത്.
''ഒരു ബാറ്റർ ആയിട്ടായിരുന്നു എന്റെ തുടക്കം. എന്നാൽ എൻസിഎയിൽ എത്തിയപ്പോൾ ഞാൻ ഒരു ഫുൾ ടൈം സ്പിന്നറായി. എനിക്ക് ആദ്യ ദിവസങ്ങളിൽ ബാറ്റിങ്ങിൽ മികച്ച പ്രകടനം നടത്താൻ സാധിച്ചില്ല. 2018ൽ ഞാൻ ടീമിൽ നിന്നും പുറത്തായപ്പോൾ ബാറ്റിങ്ങിൽ ഞാൻ ഒരുപാട് കഠിനാധ്വാനം ചെയ്തു. 2021 ലോകകപ്പിൽ എംഎസ് ധോണി മെന്റർ ആയപ്പോഴും എന്റെ ആദ്യ കാലങ്ങളിൽ അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ കളിച്ചപ്പോഴും ഞാൻ ഒരു കഴിവുള്ള ബാറ്റർ ആണെന്ന് വിശ്വസിക്കണമെന്നും എപ്പോഴും മികച്ച പ്രകടനം നടത്തണമെന്ന് എന്നെ തന്നെ സമ്മർദ്ദം ചെലുത്തണമെന്ന് ധോണി പറഞ്ഞു. ഈ കാര്യം ഞാൻ നടപ്പിലാക്കാൻ തുടങ്ങി. അങ്ങനെയാണ് എനിക്ക് ആത്മവിശ്വാസം തിരിച്ചു കിട്ടിയത്'' അക്‌സർ പട്ടേൽ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇന്ത്യക്കായി 2015ൽ ടി-20യിൽ അരങ്ങേറ്റം കുറിച്ച അക്‌സർ പട്ടേൽ 85 മത്സരങ്ങളിൽ നിന്നും ഒരു അർദ്ധ സെഞ്ച്വറി അടക്കം 681 റൺസാണ് നേടിയിട്ടുള്ളത്. ബൗളിങ്ങിൽ 82 വിക്കറ്റുകളും താരം സ്വന്തമാക്കി. 2025 ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റനായ അക്‌സർ ലോകകപ്പിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനെന്ന പുതിയ റോളിലും എത്തുമ്പോൾ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2026 ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡ്
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ഇഷാൻ കിഷൻ, റിങ്കു സിംഗ്.
Axar Patel has been selected as the vice-captain of the Indian team for the 2026 T20 World Cup. Axar Patel has been given the vice-captainship of India in place of Shubman Gill. Now Axar Patel has opened up about who helped him grow as a batsman. Axar spoke about the legendary Indian captain MS Dhoni.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."