HOME
DETAILS
MAL
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സൗമൻ സെൻ ചുമതലയേറ്റു
Web Desk
January 10, 2026 | 2:53 PM
തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സൗമൻ സെൻ ചുമതലയേറ്റു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്താണ് സൗമൻ സെൻ ചുമതലയേറ്റത്.
ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സൂര്യകാന്ത് അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ പ്രകാരം ജസ്റ്റിസ് സൗമൻ സെന്നിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ട് കേന്ദ്രം നേരത്തെ തന്നെ വിജ്ഞാപനം പുറത്തുവിട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എംഎൻ ഷംസീർ, മേയർ വിവി രാജേഷ്, മന്ത്രി പി രാജീവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സൗമൻ സെൻ 2011ലാണ് കൽക്കട്ട ഹൈക്കോടതിയിൽ ജഡ്ജിയായി ചുമതലയേറ്റത്. 2025 സെപ്റ്റംബറിൽ മേഘാലയ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായും സൗമൻ സെൻ പ്രവർത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."