HOME
DETAILS

സ്ഥലത്തില്ലായിരുന്നു'; ഗവർണറുടെ ചായസൽക്കാരം ബഹിഷ്കരിച്ചതിൽ വിശദീകരണവുമായി ആർ. ശ്രീലേഖ

  
Web Desk
January 10, 2026 | 5:57 PM

wasnt in town r sreelekha explains boycotting governors tea party

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ പുതിയ കൗൺസിലർമാർക്കായി ഗവർണർ രാജേന്ദ്ര അർലേക്കർ ഒരുക്കിയ ചായസൽക്കാരത്തിൽ പങ്കെടുക്കാതിരുന്നതിൽ വിശദീകരണവുമായി ബിജെപി കൗൺസിലർ ആർ. ശ്രീലേഖ. വ്യക്തിപരമായ കാരണങ്ങളാൽ നഗരത്തിൽ ഇല്ലാതിരുന്നതിനാലാണ് പരിപാടിയിൽ എത്താതിരുന്നതെന്നാണ് ശ്രീലേഖയുടെ വിശദീകരണം.

ഇന്ന് വൈകിട്ട് നാല് മണിക്ക് രാജ്ഭവനിലായിരുന്നു ഗവർണറുടെ വിരുന്ന്. എൽ.ഡി.എഫ്, യു.ഡി.എഫ് കൗൺസിലർമാർ പരിപാടിയിൽ സജീവമായി പങ്കെടുത്തപ്പോൾ ബിജെപിയുടെ പ്രമുഖ മുഖമായ ശ്രീലേഖയുടെ അസാന്നിധ്യം രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിരുന്നു. പുതിയ ഭരണസമിതി അധികാരമേറ്റതിന് പിന്നാലെയാണ് ഗവർണർ കൗൺസിലർമാരെ വിരുന്നിന് ക്ഷണിച്ചത്. ചുവപ്പ് വസ്ത്രം ധരിച്ചാണ് ഇടതുപക്ഷ കൗൺസിലർമാർ എത്തിയത്. എല്ലാവരെയും ഷാൾ അണിയിച്ച് ഗവർണർ സ്വീകരിച്ചു.

സൽക്കാരത്തിനിടെ നഗരത്തിലെ പ്രധാന റോഡുകളിലെ സമരങ്ങൾ ഒഴിവാക്കണം, പ്രതിഷേധങ്ങൾക്കായി പ്രത്യേക ഇടം കണ്ടെത്തണം, ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിൽ കൗൺസിലർമാർ മാതൃകയാകണം തുടങ്ങിയ നഗരഭരണവുമായി ബന്ധപ്പെട്ട സുപ്രധാന നിർദ്ദേശങ്ങൾ ഗവർണർ മുന്നോട്ടുവെച്ചു.

അതേസമയം മേയർ സ്ഥാനത്തെ ചൊല്ലി ബിജെപി നേതൃത്വവുമായി ആർ. ശ്രീലേഖ കടുത്ത ഭിന്നതയിലാണ്. തന്നെ മേയറാക്കാമെന്ന ഉറപ്പിലാണ് മത്സരിപ്പിച്ചതെന്നും കേവലം ഒരു കൗൺസിലറാകാൻ വേണ്ടിയല്ല താൻ വന്നതെന്നും അവർ നേരത്തെ തുറന്നടിച്ചിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലൂടെ വി.വി. രാജേഷിനെ മേയറാക്കിയതിൽ ശ്രീലേഖ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചത് പാർട്ടിക്ക് തലവേദനയായിട്ടുണ്ട്. നേരത്തെ, മുൻ മേയർ വി.കെ. പ്രശാന്തുമായുള്ള ഓഫീസ് മുറി തർക്കത്തിലും ശ്രീലേഖ ഒറ്റപ്പെട്ട നിലപാടാണ് സ്വീകരിച്ചത്. പാർട്ടിയുമായി ആലോചിക്കാതെ വിവാദങ്ങളുണ്ടാക്കുന്നു എന്ന വിമർശനം ബിജെപി നേതൃത്വത്തിനിടയിൽ ശക്തമാണ്. ഈ പശ്ചാത്തലത്തിലാണ് ഗവർണറുടെ ചായസൽക്കാരത്തിൽ നിന്ന് വിട്ടുനിന്നത്.

 

 

Retired IPS officer R. Sreelekha has come forward to clarify her absence from the Governor's "At Home" tea party. Following reports that she may have boycotted the event, she explained that she was simply out of town at the time and could not attend due to her travel schedule. Her clarification aims to dismiss any political or personal motives being attributed to her absence from the official function.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവധിക്കാലം ആഘോഷിക്കുന്നവർക്ക് കാലാവസ്ഥാ മുന്നറിയിപ്പുമായി എൻ.സി.എം

Saudi-arabia
  •  12 hours ago
No Image

ശബരിമല സ്വർണക്കൊള്ള: തന്ത്രിയുടെ വീട്ടിൽ 8 മണിക്കൂർ നീണ്ട എസ്.ഐ.ടി പരിശോധന; നിർണായക രേഖകൾ പിടിച്ചെടുത്തു

Kerala
  •  13 hours ago
No Image

റമദാന്‍ മുന്‍കൂട്ടി കുവൈത്തില്‍ വിപണിയില്‍ പരിശോധന ശക്തമാക്കി

Kuwait
  •  14 hours ago
No Image

കുവൈത്ത് ഫാമിലി വിസ;കുടുംബങ്ങള്‍ക്ക് റെസിഡന്‍സി വിസ സംബന്ധിച്ച് ആശയക്കുഴപ്പം

Kuwait
  •  14 hours ago
No Image

ചരിത്രം കുറിച്ച മത്സരത്തിൽ ജെമീമയുടെ ഡൽഹി വീണു; മുംബൈക്ക് ആദ്യ ജയം

Cricket
  •  14 hours ago
No Image

യുഎസ് പിടിച്ചെടുത്ത റഷ്യൻ എണ്ണകപ്പലിലെ ഇന്ത്യക്കാരിൽ മലയാളിയും? ജീവനക്കാരുടെ സുരക്ഷയിൽ ആശങ്കയോടെ കുടുംബം; നയതന്ത്ര ഇടപെടലിന് നീക്കം

National
  •  14 hours ago
No Image

പുതുവർഷത്തിൽ കുതിക്കാൻ ഐഎസ്ആർഒ; ആദ്യ ദൗത്യം തിങ്കളാഴ്ച

National
  •  14 hours ago
No Image

ജോലി സമ്മർദ്ദം; കോടതി ജീവനക്കാരൻ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കി

National
  •  15 hours ago
No Image

ഒമാനില്‍ അക്രമം;59 പ്രവാസികള്‍ക്ക് ജയില്‍ ശിക്ഷയും രാജ്യത്ത് നിന്ന് പുറത്താക്കലും

oman
  •  15 hours ago
No Image

ഭാഗ്യം തുണച്ചു: അത്താണിയിൽ ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ മൂർഖൻ പാമ്പ്; വനംവകുപ്പിന് കൈമാറി

Kerala
  •  15 hours ago