HOME
DETAILS

രാഹുലിനെതിരെ നടപടിക്കൊരുങ്ങി നിയമസഭ; അയോഗ്യത നടപടിക്ക് നിയമോപദേശം തേടുമെന്ന് സ്പീക്കര്‍

  
Web Desk
January 11, 2026 | 8:06 AM

assembly-moves-against-rahul-mankootathil-disqualification-speaker-seeks-legal-advice

തിരുവനന്തപുരം: രാഹുല്‍ എം.എല്‍.എയായി തുടരുന്നത് ധാര്‍മികമായി ശരിയല്ലെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍.രാഹുലിനെ അയോഗ്യനാക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായി രാഹുല്‍ കേസുകളില്‍ ഉള്‍പ്പെടുകയാണ്. ഇത് ഒട്ടും ശരിയായ നടപടിയല്ലെന്നും സ്പീക്കര്‍ പറഞ്ഞു.

തുടര്‍ച്ചയായി പരാതികള്‍ വരുന്ന സാഹചര്യത്തില്‍ രാഹുല്‍ എം.എല്‍.എ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം നല്‍കും. അറസ്റ്റ് എതിക്‌സ് ആന്‍ഡ് പ്രിവിലേജ് കമ്മിറ്റി പരിശോധിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നാമത്തെ ബലാത്സംഗ കേസില്‍ ഇന്നലെ അര്‍ദ്ധരാത്രി 12.30നാണ് രാഹുലിനെ പാലക്കാട്ടെ ഹോട്ടലില്‍ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. പിന്നീട് പത്തനംതിട്ട എ.ആര്‍ ക്യാംപിലെത്തിക്കുകയായിരുന്നു.

അതേസമയം, അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരെ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐയും യുവമോര്‍ച്ചയും. രാഹുലിനെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനക്കായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചെത്തിയത്. 

രാഹുലിനെ പുറത്തിറക്കാന്‍ കഴിയാത്ത വിധത്തില്‍ വാഹനം പ്രതിഷേധക്കാര്‍ വളഞ്ഞിരുന്നു. സുരക്ഷയ്ക്കായി വന്‍ പൊലിസ് സന്നാഹം ആശുപത്രി പരിസരത്ത് ഒരുക്കിയിരുന്നു. സമരക്കാര്‍ രാഹുലിനെ കൂവിവിളിച്ചു. ആശുപത്രിയിലേക്ക് കയറ്റുന്നതിനിടെ രാഹുലിന് നേരെ കൈയ്യേറ്റ ശ്രമവും ഉണ്ടായി. 

ഇതിനിടെ പൊലിസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. രാഹുല്‍ ഇറങ്ങിവരാന്‍ കാത്തിരിക്കുകയാണെന്നും പൊതിച്ചോര്‍ കൊടുത്തിട്ടേ ജയിലിലേക്ക് വിടൂ എന്നും ഡി.വൈ.എഫ്.ഐ നേതാക്കള്‍ പ്രതികരിച്ചു. 

 

 

 The Kerala Legislative Assembly is moving towards action against Palakkad MLA Rahul Mankootathil, with Speaker A. N. Shamseer stating that it is not morally appropriate for Rahul to continue as an MLA. Speaking in Thiruvananthapuram, the Speaker said that legal advice would be sought regarding possible disqualification proceedings.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  a day ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  a day ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  a day ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  a day ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  a day ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  a day ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  a day ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  a day ago
No Image

മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചി, കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ 

International
  •  a day ago
No Image

താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം

Kerala
  •  a day ago