ഷാർജയിൽ വൈദ്യുതി തടസ്സം; ജനജീവിതത്തെ ബാധിച്ചു; സർക്കാർ സേവനങ്ങളും എടിഎം പ്രവർത്തനങ്ങളും സ്തംഭിച്ചു: പെട്ടെന്ന് തന്നെ പുനസ്ഥാപിച്ചു
ഷാർജ: ഷാർജയിലെ വിവിധ ജനവാസ മേഖലകളിൽ പെട്ടെന്നുണ്ടായ വൈദ്യുതി തടസ്സം ജനജീവിതത്തെ സാരമായി ബാധിച്ചു. അൽ മജാസ്, ജമാൽ അബ്ദുൾ നാസർ സ്ട്രീറ്റ്, അൽ ഖാൻ, അൽ താവൂൻ, അൽ മംസാർ, മുവൈല, റഹ്മാനിയ തുടങ്ങിയ ഇടങ്ങളിലാണ് വൈദ്യുതി ബന്ധം നിലച്ചത്. ഇതേത്തുടർന്ന് സർക്കാർ ഓഫീസുകളുടെ പ്രവർത്തനവും വാണിജ്യ സ്ഥാപനങ്ങളും ഭാഗികമായി സ്തംഭിച്ചു. അതേസമയം, രണ്ട് മൂന്നു മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ വൈദ്യുതി പുനസ്ഥാപിക്കാൻ സാധിച്ചു.
ഷാർജ മുനിസിപ്പാലിറ്റി ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകളിൽ എത്തിയവർക്ക് സേവനങ്ങൾ ലഭിക്കാതെ മടങ്ങേണ്ടി വന്നു. വാടക കരാർ പുതുക്കാനും മറ്റുമായി എത്തിയവരുടെ അപേക്ഷകൾ പാതിവഴിയിൽ തടസ്സപ്പെട്ടു. മിക്കയിടങ്ങളിലും എടിഎം മെഷീനുകൾ പ്രവർത്തിക്കാത്തത് പണം പിൻവലിക്കാനെത്തിയ താമസക്കാരെ വലച്ചു. സൂപ്പർമാർക്കറ്റുകളിലും ഷോപ്പിംഗ് മാളുകളിലും ബില്ലിംഗ് തടസ്സപ്പെട്ടു. ഷാർജ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ ഉൾപ്പെടെ സാധനങ്ങൾ വാങ്ങാനെത്തിയവർക്ക് പണമടയ്ക്കാനാകാതെ മടങ്ങേണ്ടി വന്നതായി റിപ്പോർട്ടുകളുണ്ട്. കെട്ടിടങ്ങളിൽ ലിഫ്റ്റുകൾ പ്രവർത്തിക്കാത്തതും വൈഫൈ സേവനങ്ങൾ നിലച്ചതും ഫ്ലാറ്റുകളിൽ കഴിയുന്നവർക്ക് വലിയ പ്രയാസമുണ്ടാക്കി.
അധികൃതരുടെ പ്രതികരണം
വൈദ്യുതി തടസ്സത്തെക്കുറിച്ച് വിശദീകരണം തേടി മാധ്യമങ്ങൾ ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റിയെ (SEWA) ബന്ധപ്പെട്ടെങ്കിലും ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. സേവയുടെ ഹെൽപ്പ് ലൈൻ നമ്പറുകളിൽ വിളിച്ചവർക്ക് ലൈനുകൾ ബിസിയാണെന്ന സന്ദേശമാണ് ലഭിക്കുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ എക്സ് (X) വഴിയും മറ്റും നിരവധി പേരാണ് തങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പങ്കുവെക്കുന്നത്.
Some parts of Sharjah experienced a power outage on Sunday afternoon, with residents reporting temporary disruptions to lift services, Wi-Fi connectivity and daily activities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."