സഊദിയിൽ പൊതുഗതാഗത സൗകര്യം വർധിപ്പിക്കുന്നു; മക്ക ബസ് പദ്ധതിയുമായി റോയൽ കമ്മീഷൻ
ജിദ്ദ: വിശുദ്ധ ഹറമിനെയും ഹിറ കൾച്ചറൽ ഡിസ്ട്രിക്റ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ ബസ് സർവീസായ മക്ക ബസ് പ്രോജക്ട് സഊദിയിൽ ആരംഭിച്ചു. തീർത്ഥാടന കേന്ദ്രങ്ങളേയും സാംസ്കാരിക കേന്ദ്രങ്ങളേയും തമ്മിൽ ബന്ധിപ്പിക്കുകയാണ് ഈ പുതിയ റൂട്ടിലൂടെ ലക്ഷ്യമിടുന്നത്. റവലേഷൻ എക്സിബിഷൻ, മ്യൂസിയം ഓഫ് ദ ഹോളി ഖുർആൻ, ഹിറ ഗുഹ എന്നിവയുൾപ്പെടെയുള്ള നിരവധി സാംസ്കാരിക കേന്ദ്രങ്ങളിലേക്ക് ഈ റൂട്ടിലൂടെ നേരിട്ട് പ്രവേശനം ലഭിക്കും.
മക്ക ബസ് ശൃംഖലയുടെ ഭാഗമായി നിലവിൽ 12 റൂട്ടുകളും 400 ബസുകളും 431 സ്റ്റേഷനുകളുമുണ്ട്. 580 കിലോമീറ്റർ ദൂരപരിധിയിൽ വരുന്ന ഈ ശൃംഖല വഴി ഇതുവരെ 4 ദശലക്ഷത്തിലധികം ട്രിപ്പുകളിലായി 188 ദശലക്ഷം യാത്രക്കാർ സേവനം ഉപയോഗപ്പെടുത്തി കഴിഞ്ഞു. പദ്ധതിയുടെ ആസൂത്രണം, നടപ്പിലാക്കൽ മുതലായവ മക്ക സിറ്റി ആൻഡ് ഹോളി സൈറ്റ്‌സ് റോയൽ കമ്മീഷനാണ് നിർവഹിക്കുന്നത്. മക്കയിലെ പൊതുഗതാഗത സംവിധാനം ആധുനികവത്ക്കരിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
യാത്രാ സൗകര്യം ഉറപ്പാക്കുന്നതോടൊപ്പം സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറച്ച് ഗതാഗതക്കുരുക്കും പരിസ്ഥിതി മലിനീകരണവും നിയന്ത്രിക്കാനും ലക്ഷ്യം വെക്കുന്നുണ്ട്. സൗദി വിഷൻ 2030ന്റെ ഭാഗമായ 'പിൽഗ്രിം എക്സ്പീരിയൻസ് പ്രോഗ്രാമിന്റെ' ഭാഗമാണ് ഈ പദ്ധതി.
The Makkah Bus project, under the Royal Commission for Makkah City and Holy Sites, has launched a significant new route (designated as Route 9H) connecting the Grand Mosque to the Hira Cultural District. This expansion aims to bridge the gap between religious sites and cultural landmarks like the Cave of Hira, the Revelation Exhibition, and the Museum of the Holy Qur’an.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."