കുവൈത്തിൽ 516 കമ്പനികൾക്ക് പൂട്ട്; ലൈസൻസ് റദ്ദാക്കി വാണിജ്യ വ്യവസായ മന്ത്രിയുടെ ഉത്തരവ്
കുവൈത്ത് സിറ്റി: കുവൈത്തിൽ തുടർച്ചയായ മൂന്ന് വർഷം സാമ്പത്തിക സ്റ്റേറ്റ്‌മെന്റുകൾ സമർപ്പിക്കാത്ത 516 കമ്പനികളുടെ ലൈസൻസുകൾ റദ്ദാക്കി വാണിജ്യ വ്യവസായ മന്ത്രിയുടെ ഉത്തരവ്. വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ അജീൽ പുറപ്പെടുവിപ്പിച്ച ഉത്തരവ് പ്രകാരമാണ് നടപടി.
ലൈസൻസ് റദ്ദാക്കിയ കമ്പനികളെ പിരിച്ചുവിടാനും മന്ത്രിയുടെ നിർദേശത്തിലുണ്ട്. 2016ലെ കമ്പനി നിയമം അനുസരിച്ച്, സാമ്പത്തിക കണക്കുകൾ കൃത്യമായി ബോധിപ്പിക്കാത്ത കമ്പനികൾക്കെതിരെയാണ് നടപടി. ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും.
Kuwait’s Minister of Commerce and Industry has revoked the commercial licenses of 516 companies for failing to submit financial statements for three consecutive years. Dissolution and liquidation procedures have been initiated as per the Companies Law.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."