അഞ്ചാമത് ഖത്തർ ഒട്ടകമേള; 'ജസീലത്ത് അൽ അത്താ'ക്ക് ലുബ്സീറിൽ തുടക്കം
ദോഹ: ഖത്തറിലെ ഒട്ടകമത്സര ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ മേളകളിലൊന്നായ 'ജസീലത്ത് അൽ അത്താ' ഖത്തർ കാമൽ ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പിന് ലുബ്സീറിൽ തുടക്കം. ഫെബ്രുവരി 10 വരെ മേള നീണ്ടുനിൽക്കും. ഒട്ടക ഉടമകളുടെ നിറഞ്ഞ പങ്കാളിത്തമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. 31 ദിവസങ്ങളിലായി നടക്കുന്ന വിപുലമായ മത്സരങ്ങളിൽ മൂന്ന് പ്രധാന വിഭാഗങ്ങളിലായി 119 കിരീടങ്ങൾക്കായാണ് പോരാട്ടം നടക്കുക. അൽ മഗാതീർ വിഭാഗത്തിൽ 37 റൗണ്ടുകളും അസായേൽ വിഭാഗത്തിൽ 44 റൗണ്ടുകളും മുജാഹിം വിഭാഗത്തിൽ 38 റൗണ്ടുകളും ഉൾപ്പെടുന്നു.
'അൽ അസ്ബ പ്രൊഡക്ഷൻ' റൗണ്ടുകളോടെ മേളയ്ക്ക് തുടക്കമാകുക. ശുവൽ സഫ്‌ർ, ഷാഖെ ഹമർ, വാദ് എന്നീ ക്ലാസുകളിലായാണ് ആദ്യദിന മത്സരങ്ങൾ നടക്കുക. മേളയുടെ പ്രധാന ആകർഷണം വിജയികളെ കാത്തിരിക്കുന്ന സമ്മാനങ്ങളാണ്. കാറുകളും റിയാലുകളുമായി നിരവധി സമ്മാനങ്ങൾ വിജയികൾക്ക് ലഭിക്കും. ആദ്യ മൂന്ന് റൗണ്ടുകളിലെ വിജയികൾക്ക് ട്രോഫികൾക്ക് പുറമെ മൂന്ന് വാഹനങ്ങളും 12 ക്യാഷ് പ്രൈസുകളും നൽകും. ഒന്നാം സ്ഥാനം നേടുന്നവർക്ക് 'ടാങ്ക് 500' വാഹനമാണ് സമ്മാനം. രണ്ട് മുതൽ അഞ്ച് വരെയുള്ള സ്ഥാനക്കാർക്ക് പണമായും പുരസ്‌കാരമായും സമ്മാനം ലഭിക്കും. ഗൾഫ് മേഖലയിലെ സാംസ്കാരിക മൂല്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഖത്തർ ഒട്ടകമേള.
The 5th Qatar Camel Festival "Jazilat Al-Atta" 2026 begins today in Lbuseir, featuring 119 rounds of competition over 31 days with participants from across the GCC and luxury prizes including Tank 500 SUVs.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."