HOME
DETAILS

അതിജീവിതയെ ഭീഷണിപ്പെടുത്തുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചാറ്റ് പുറത്ത് 

  
Web Desk
January 12, 2026 | 4:20 AM

threatening chat messages of palakkad mla rahul mankootathil against survivor revealed

പാലക്കാട്: അതിജീവിതയെ ഭീഷണിപ്പെടുത്തുന്ന പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചാറ്റ് പുറത്ത്. തനിക്കെതിരെ നിന്നവര്‍ക്കും കുടുംബത്തിനുമെതിരെ അതേ നാണയത്തില്‍ തിരിച്ചുകൊടുക്കുമെന്ന് ചാറ്റില്‍ ഭീഷണിപ്പെടുത്തുന്നു. 

'എന്നെ പേടിപ്പിക്കാന്‍ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട'  രാഹുല്‍ ചാറ്റില്‍ പറയുന്നു. നീ എന്ത് ചെയ്താലും അതിന്റെ ബാക്കി താന്‍ ചെയ്യുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്.

'പലതും തുറന്നുപറയാന്‍ തന്നെയാണ് തീരുമാനം. ഞാന്‍ മാത്രം മോശവും ഇവര്‍ പുണ്യാളത്തികളുമായിട്ടുള്ള പരിപാടി ഇനി നടക്കില്ല. നീ ചെയ്യാന്‍ ഉള്ളത് ചെയ്. ബാക്കി ഞാന്‍ ചെയ്തോളാം', ഭീഷണി സ്വരത്തിലുള്ള രാഹുലിന്റെ ഒരു മറുപടി ഇങ്ങനെ. 

ഓടി നടന്ന് നീ തിരിച്ചുപിടിക്കാന്‍ നോക്കുന്ന നിന്റെ ഇമേജ് ഉണ്ടല്ലോ, ബാക്കിയുള്ളവരുടെ ജീവിതം നശിപ്പിച്ചിട്ട് നീ ഇപ്പോള്‍ സൂപ്പര്‍ ഹീറോ പുണ്യാളന്‍ ആണല്ലോ എന്ന് അതിജീവിത ചോദിക്കുമ്പോഴുള്ള മറുപടി ഇങ്ങനെ.

'നീ ഇപ്പോള്‍ പേടിപ്പിക്കുന്ന പരിപാടി ഒരു മാസം മുമ്പാക്കെ നടത്തിയാല്‍ അല്‍പമെങ്കിലും ഞാന്‍ മൈന്‍ഡ് ചെയ്യുമായിരുന്നു. ഞാന്‍ എല്ലാ പരിധിയും കഴിഞ്ഞുനില്‍ക്കുന്നയാളാണ്. നീ ഈ പറയുന്ന ഇമേജ് തിരിച്ചുപിടിക്കല്‍ ഒന്നും അല്ല മോളെ. അതൊക്കെ നിന്റെ തോന്നല്‍ ആണ്. ഇനി ഒന്നിനോടും കീഴ്പ്പെടുന്നില്ലായെന്ന എന്റെ തീരുമാനം ഉണ്ട്. നീ എന്ത് ചെയ്താലും അതിന്റെ ബാക്കി ഞാനും ചെയ്യും. നീ ചെയ്യുന്നത് ഞാന്‍ താങ്ങും. പക്ഷെ നീ താങ്ങില്ല. നീന്റെ ഭീഷണിയൊക്കെ നിര്‍ത്തിയേക്ക്. ഇവിടെ വന്നാല്‍ ഞാന്‍ കുറേ ആളുകളുമായി നിന്റെ വീട്ടില്‍ വരാം. അത്ര തന്നെ. അല്ലാണ്ട് ഇങ്ങോട്ട് ഉള്ള ഭീഷണി വേണ്ട'

താഴാവുന്നതിന്റെ മാക്‌സിമം താന്‍ താഴ്ന്നു, ക്ഷമിക്കാവുന്നതിന്റെ ലിമിറ്റൊക്കെ പണ്ടേ കഴിഞ്ഞതാണെന്നും  യുവതി പറയുന്നു.
നീ പ്രസ് മീറ്റ് നടത്ത് എന്നും രാഹുല്‍ ചാറ്റില്‍ ഭീഷണി മുഴക്കുന്നുണ്ട്.

അതിനിടെ, ബലാത്സംഗ കേസില്‍ റിമാന്‍ഡിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനുള്ള നീക്കത്തിലാണ് ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം. ഇതിനായി ഇന്ന് അപേക്ഷ നല്‍കും. തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. രാഹുല്‍ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്യണമെന്നും തെളിവെടുപ്പ് നടത്തണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നു.

കേസില്‍ രാഹുലിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിച്ചേക്കും. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയപ്പോള്‍ തന്നെ ജാമ്യ ഹരജി ഫയല്‍ ചെയ്തിരുന്നു. ആരോപണങ്ങള്‍ പൂര്‍ണമായും വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിയ നല്‍കിയത്. തന്നെ അപകീര്‍ത്തിപ്പെടുത്താനും ജയിലിലടയ്ക്കാനുമുള്ള ദുരുദ്ദേശ്യത്തോടെ കെട്ടിച്ചമച്ച പരാതിയാണിതെന്നും രാഹുലിന്റെ ഹരജിയില്‍ വാദിക്കുന്നു. കോടതി നിഷ്‌കര്‍ഷിക്കുന്ന ഏതൊരു കര്‍ശന ഉപാധികളും പാലിക്കാന്‍ താന്‍ തയ്യാറാണെന്നും രാഹുല്‍ ഹരജിയില്‍ വ്യക്തമാക്കുന്നു.  മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലാണ് രാഹുല്‍ റിമാന്‍ഡില്‍ ഉള്ളത്.

alleged chat messages showing threats by palakkad mla rahul mankootathil against the survivor have surfaced, as the crime branch moves to seek his custody in the rape case and the magistrate court considers his bail plea.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെം​ഗളുരുവിലെ ടെക്കി യുവതിയെ മരണം കൊലപാതകം; പ്രതി 18 കാരൻ; ലെെം​ഗിക പീഡനം ചെറുത്തതോടെ ക്രൂരത 

National
  •  an hour ago
No Image

ഡിജിറ്റല്‍ പ്രസില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി; കടയിലെ ജീവനക്കാരിക്ക് പൊള്ളലേറ്റു

Kerala
  •  an hour ago
No Image

ഈവനിങ്ങ് വാക്ക് ദുരന്തമായി; അർജാനിൽ ​ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും ഇടിച്ചുതെറിപ്പിച്ച കാർ കണ്ടെത്തണം; അന്വേഷണം ഊർജിതമാക്കി പൊലിസ്

uae
  •  an hour ago
No Image

ടി.പി കേസില്‍ വീണ്ടും പരോള്‍; ഒന്നാം പ്രതി എം.സി അനൂപിന് അനുവദിച്ചത് 20 ദിവസത്തെ പരോള്‍

Kerala
  •  2 hours ago
No Image

സമസ്ത ഉപാധ്യക്ഷൻ യു.എം അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർ വിടവാങ്ങി

organization
  •  3 hours ago
No Image

കോട്ടയത്ത് യുവാവും യുവതിയും വീടിനുള്ളില്‍ മരിച്ച നിലയില്‍; താമസത്തിനെത്തിയത് ആറ് മാസം മുമ്പ്

Kerala
  •  3 hours ago
No Image

രാഹുലിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ്.ഐ.ടി; അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്ന്

Kerala
  •  4 hours ago
No Image

സാമ്പത്തിക ഉപരോധത്തിനെതിരെ 'കേരളം സമരമുഖത്ത്': തലസ്ഥാനത്ത് ഇന്ന് എല്‍.ഡി.എഫ് സത്യഗ്രഹം

Kerala
  •  4 hours ago
No Image

ഗ്രീന്‍ലാൻഡ് പിടിച്ചെടുക്കാൻ ട്രംപിന്റെ നിർദേശം; കൂടുതല്‍ ജാഗ്രത വേണമെന്ന് ഉപദേശം

International
  •  4 hours ago
No Image

പാലക്കാട് ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ 21 കുട്ടികളെ കണ്ടെത്തി: രേഖകളില്ലാത്ത യാത്രയില്‍ പൊലിസ് അന്വേഷണം ഊര്‍ജിതം

Kerala
  •  4 hours ago