കാറ്റാടിക്കഴകൊണ്ട് കാലുകളടിച്ചൊടിച്ചു, പിന്നാലെ പെട്രോളൊഴിച്ച് തീ കൊളുത്തി; ഭാര്യയ്ക്ക് നേരെ ഭർത്താവിന്റെ ക്രൂരത
തിരുവനന്തപുരം: നാവായിക്കുളത്ത് കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. നാവായിക്കുളം സ്വദേശിനി മുനീശ്വരിയെയാണ് (42) ഭർത്താവ് ബിനു (52) ക്രൂരമായി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ മുനീശ്വരിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
ആക്രമണം നടന്നത് ഇങ്ങനെ:
ഹോം നഴ്സായ മുനീശ്വരിയും ബിനുവും തമ്മിൽ ദീർഘകാലമായി കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നു. സംഭവദിവസം രാവിലെ ഇരുവരും തമ്മിലുണ്ടായ തർക്കം കയ്യാങ്കളിയിലെത്തുകയായിരുന്നു.
തർക്കത്തിനിടെ ബിനു കാറ്റാടിക്കഴ (മരം) ഉപയോഗിച്ച് മുനീശ്വരിയുടെ രണ്ട് കാലുകളും അടിച്ചൊടിച്ചു. മർദ്ദനമേറ്റ് നിലത്തു വീണ ഇവരുടെ തലയ്ക്കും കൈകൾക്കും ഗുരുതരമായി പരിക്കേറ്റു.എഴുന്നേൽക്കാൻ കഴിയാതെ കിടന്ന മുനീശ്വരിയുടെ ദേഹത്ത് ബിനു പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.മുനീശ്വരിയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിക്കൂടിയതോടെ ബിനു സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. നാട്ടുകാരാണ് തീ അണച്ചതും ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചതും.
പൊലിസ് അന്വേഷണം
സംഭവത്തിന് പിന്നാലെ ബിനു ഒളിവിൽ പോയിരിക്കുകയാണ്. പ്രതിക്കായി കല്ലമ്പലം പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രതിയെ ഉടൻ പിടികൂടുമെന്നും ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തതായും പൊലിസ് അറിയിച്ചു. മുനീശ്വരിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."