കുവൈത്ത് വിമാനത്താവളത്തില്‍ മയക്കുമരുന്ന് കടത്ത്; ഇന്ത്യക്കാരനും ബെനിനുക്കാരിയും അറസ്റ്റില്‍
കുവൈത്ത്: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച രണ്ട് യാത്രക്കാരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. പിടിയിലായവരില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്. മറ്റൊരാള്‍ ബെനിന്‍ സ്വദേശിയായ സ്ത്രീയാണ്. ഇരുവരെയും വ്യത്യസ്ത പരിശോധനകളിലൂടെയാണ് പിടികൂടിയത്.
ടര്‍മിനല്‍ 1 വഴി എത്തിയ ബെനിന്‍ സ്വദേശിയായ സ്ത്രീയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒരു കിലോയിലധികം മരിജുവാന ഇവരില്‍ നിന്ന് കണ്ടെത്തി. മയക്കുമരുന്ന് ചെറിയ പാക്കറ്റുകളാക്കി സൂക്ഷിച്ച നിലയിലായിരുന്നു. ഇവര്‍ നിയമപരമായ വിസയോടെയാണ് കുവൈത്തിലെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.
ഇതിന് പിന്നാലെ ടര്‍മിനല്‍ 4ല്‍ ഡല്‍ഹിയില്‍ നിന്നെത്തിയ ഒരു ഇന്ത്യന്‍ യാത്രക്കാരനെയും കസ്റ്റംസ് പരിശോധനയ്ക്ക് വിധേയനാക്കി. ഇയാളുടെ ബാഗില്‍ നിന്ന് 200 ഗ്രാമിലധികം ഹാഷിഷ് കണ്ടെത്തി. സാധാരണ പരിശോധനയ്ക്കിടെയാണ് മയക്കുമരുന്ന് കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇരുവരെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി. പിടിച്ചെടുത്ത മയക്കുമരുന്നുകള്‍ തെളിവായി സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ നിയമനടപടികള്‍ പുരോഗമിക്കുകയാണെന്ന് കുവൈത്ത് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിമാനത്താവളങ്ങളിലും അതിര്‍ത്തി പ്രദേശങ്ങളിലും പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ടെന്നും, മയക്കുമരുന്ന് കടത്തിനെതിരെ കര്‍ശന നടപടികള്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
An Indian man and a Beninese woman were arrested at Kuwait International Airport after customs officials found drugs in their luggage during routine inspections, officials said.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."