അധ്യാപകരുടെ സര്‍വിസ് ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചത് പിന്‍വലിക്കണം: കെ.എസ്.ടി.യു
കോഴിക്കോട്: അധ്യാപകരുടെ ബ്രോക്കണ്‍ സര്‍വിസും അവധിക്കാല സര്‍വിസും ഗ്രേഡിനും പെന്‍ഷനും പരിഗണിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് കെ.എസ്.ടി.യു സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തസ്തികനിര്‍ണയം ഉടന്നടത്തി അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
കെ.എസ്.ടി.യു ശിഹാബ് തങ്ങള്‍ അവാര്‍ഡ് ദാനം ഒക്ടോബര്‍ 22ന് തൃശൂരിലും വനിതാസമ്മേളനം നവംബര്‍ 12ന് തിരൂരിലും നടക്കും. യോഗത്തില്‍ ആക്ടിങ് പ്രസിഡന്റ് സി.കെ അഹമ്മദ് കുട്ടി അധ്യക്ഷനായി.
ട്രഷറര്‍ വി.കെ മൂസ, പി.കെ ഹംസ, പി. അസൈന്‍. പി.കെ.എം ശഹീദ്, പി.കെ അസീസ്, പി.കെ.സി അബ്ദുറഹിമാന്, എന്‍.എ ഇസ്മാഈല്‍, പി.ടി.എം ശറഫുന്നിസ, കെ.എം.എ നാസര്‍, എം.എ സൈത് മുഹമ്മദ്, കെ.ടി അമാനുല്ല, പി.പി സൈതലവി, പി.എ റഹീം സംസാരിച്ചു. ജനറല്‍ സെക്രട്ടറി എ.കെ സൈനുദ്ദീന്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."