വഴക്ക് തീർക്കാൻ ചെന്ന അമ്മാവന് കിട്ടിയത് അമ്മിക്കല്ല് കൊണ്ടുള്ള അടി; വടകരയിൽ യുവാവ് പൊലിസ് പിടിയിൽ
കോഴിക്കോട്: വടകരയിൽ സഹോദരങ്ങൾ തമ്മിലുള്ള വഴക്ക് പരിഹരിക്കാനെത്തിയ അമ്മാവനെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് പൊലിസ് പിടിയിലായി. പുതുപ്പണം സ്വദേശി പുതിയൊട്ടിൽ പ്രവീൺ (30) ആണ് പിടിയിലായത്.
പുതുപ്പണത്തെ വീട്ടിൽ വെച്ച് പ്രവീണും സഹോദരനും തമ്മിൽ രൂക്ഷമായ വാക്കേറ്റം നടക്കുകയായിരുന്നു. വീട്ടിലെ ബഹളം കേട്ട് പ്രശ്നം ഒത്തുതീർപ്പാക്കാനാണ് അമ്മാവൻ ഇടപെട്ടത്. എന്നാൽ പ്രകോപിതനായ പ്രവീൺ വീട്ടിലുണ്ടായിരുന്ന അമ്മിക്കല്ല് എടുത്ത് അമ്മാവൻ്റെ തലയ്ക്കടിക്കുകയായിരുന്നു.
ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അമ്മാവനെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം നിലവിൽ ചികിത്സയിലാണ്. സംഭവത്തിൽ കേസെടുത്ത വടകര പൊലിസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Police arrested a 30-year-old man, Praveen, in Vadakara for allegedly attacking his uncle with a grinding stone. The incident occurred when the uncle intervened to settle a heated argument between Praveen and his brother at their home in Puthuppanam. The victim, who sustained serious head injuries, is currently undergoing treatment at the Vadakara District Hospital.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."