അവൻ ലോകത്തിലെ ഒരു അത്ഭുതകരകമായ താരമാണ്: നെയ്മർ
റയൽ മാഡ്രിഡ് യുവതാരം അർദ ഗുലറിനെ പ്രശംസിച്ച് ബ്രസീലിയൻ സൂപ്പർതാരം നെയ്മർ. ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർ എന്നാണ് റയൽ താരത്തെ നെയ്മർ വിശേഷിപ്പിച്ചത്. ഒരു തുർക്കി യൂട്യൂബറുമായുള്ള അഭിമുഖത്തിലാണ് നെയ്മർ ഇക്കാര്യം പറഞ്ഞത്.
''അർദ ഗുലർ ഒരു അത്ഭുതകരകമായ താരമാണ്. അവന് മികച്ച കഴിവുകളുണ്ട്. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർ അവനാണെന്ന് ഞാൻ കരുതുന്നു'' നെയ്മർ പറഞ്ഞു.
ഈ സീസണിൽ ലാ ലിഗയിൽ മൂന്ന് ഗോളുകളും ആറ് അസിസ്റ്റുകളും ആണ് ഈ 20കാരൻ നേടിയിട്ടുള്ളത്. ചാമ്പ്യൻസ് ലീഗിൽ അഞ്ചു മത്സരങ്ങളിലും താരം റയലിനായി കളത്തിൽ ഇറങ്ങി. എന്നാൽ ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടാൻ താരത്തിന് ഇതുവരെ സാധിച്ചിട്ടില്ല.
അതേസമയം സ്പാനിഷ് സൂപ്പർ കപ്പിൽ ബാഴ്സലോണയോട് പരാജയപ്പെട്ട റയലിന് കിരീടം നഷ്ടമായിരുന്നു. സഊദിയിലെ കിങ്ങ് അബ്ദുല്ല അസീസ് സ്പോർട്സ് സിറ്റിയിൽ നടന്ന ഫൈനലിൽ 3-2 എന്ന സ്കോറിനാണ് ബാഴ്സലോണ വിജയിച്ചു കയറിയത്. തങ്ങളുടെ 16-ാം സൂപ്പർ കപ്പ് കിരീടമാണ് ഈ വിജയത്തിലൂടെ ബാഴ്സ സ്വന്തമാക്കിയത്.
മത്സരത്തിന്റെ 36ാം മിനിറ്റിൽ റാഫീഞ്ഞയിലൂടെ ബാഴ്സ അക്കൗണ്ട് തുറന്നു. എന്നാൽ ഇഞ്ചുറി ടൈമിൽ വിനീഷ്യസ് ജൂനിയറിലൂടെ (45+2) ബാഴ്സ സമനില പിടിച്ചു. എന്നാൽ ഒന്നര മിനിറ്റിനകം ലെവൻഡോസ്കിയിലൂടെ ബാഴ്സ ലീഡെടുത്തു. അതേസമയം, ആ ലീഡ് അധിക നേരം പിടിച്ചു നിർത്താൻ ബാഴ്സക്കായില്ല ഇഞ്ചുറി ടൈം അവസാനിക്കും മുൻപ് ഗോൺസാലോ ഗാർഷ്യയിലൂടെ റയൽ ബാഴ്സയെ ഞെട്ടിച്ചു. സ്കോർ 2-2.
തുടർന്ന്, മത്സരം പുരോഗമിക്കവേ 73ാം മിനിറ്റിൽ റാഫീഞ്ഞ ബാഴ്സയുടെ വിജയ ഗോൾ നേടി. തുടർന്ന്, പരുക്ക് മാറി തിരിച്ചെത്തിയ സൂപ്പർ താരം കിലിയൻ എംബാപ്പെ, ഡേവിഡ് അലാബ തുടങ്ങിയ താരങ്ങളെ സാബി കളത്തിലിറക്കിയെങ്കിലും ഗോൾ മടക്കാനായില്ല.
അത്‌ലറ്റിക്കോ മാഡ്രിഡിനെ സെമിയിൽ 2-1 ന് പരാജയപ്പെടുത്തിയാണ് റയൽ ഫൈനൽ ടിക്കറ്റ് എടുത്തത്. 13 തവണ സൂപ്പർ കപ്പ് ഉയർത്തിയ റയൽ മാഡ്രിഡിന് ബാഴ്സയുമായുള്ള കിരീട വ്യത്യാസം കുറയ്ക്കാൻ ഫൈനലിൽ വിജയം അനിവാര്യമായിരുന്നു.
Brazilian superstar Neymar has praised Real Madrid youngster Arda Guler. Neymar described the Real Madrid star as the best midfielder in the world. Neymar said this in an interview with a Turkish YouTuber.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."