HOME
DETAILS

ഓണ്‍ലൈനായി അപേക്ഷിച്ചതുകൊണ്ട് മാത്രം ജോലി ലഭിക്കില്ല; ഇക്കാര്യങ്ങള്‍ക്കൂടി അറിഞ്ഞിരിക്കണം | UAE Job Tips

  
Web Desk
January 15, 2026 | 6:02 AM

uae-job-search-tips-2026-beyond-online-applications-malayalam

നല്ലൊരു ജോബ് പരസ്യം കണ്ട് അതിലേക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച്, കമ്പനി ഇങ്ങോട്ട് വിളിക്കും എന്ന് കരുതി കാത്തിരുന്നിട്ട് കാര്യമില്ല. ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വഴി ജോലിക്കായി അപേക്ഷിക്കുന്നത് ഒരു ഡിജിറ്റല്‍ 'ബ്ലാക്ക് ഹോളിലേക്ക്' സന്ദേശങ്ങള്‍ അയക്കുന്നത് പോലെയാണെന്ന് പല ഉദ്യോഗാര്‍ത്ഥികളും പരാതിപ്പെടുന്നു. ഈ ആശങ്ക വെറുതെയല്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രമുഖ കരിയര്‍ പ്ലാറ്റ്‌ഫോമായ ഗ്ലാസ്‌ഡോര്‍ (Glassdoor) നടത്തിയ സര്‍വേ പ്രകാരം, 70 ശതമാനത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ക്കും 2026ലെ തങ്ങളുടെ തൊഴില്‍ അന്വേഷണത്തില്‍ വലിയ പ്രതീക്ഷയില്ല.
ലോകമെമ്പാടുമുള്ള പ്രൊഫഷണലുകള്‍ എത്തിച്ചേരുന്ന യുഎഇ പോലുള്ള വിപണികളില്‍ മത്സരം കഠിനമാണ്. പലപ്പോഴും അയക്കുന്ന അപേക്ഷകള്‍ക്ക് മറുപടി ലഭിക്കാത്തതും ആവര്‍ത്തിച്ചുള്ള നിരസിക്കലുകളും സാധാരണമായിരിക്കുന്നു.

എന്താണ് യഥാര്‍ത്ഥ പ്രശ്‌നം?

നിങ്ങളുടെ സിവി (CV) ഒരു എച്ച്.ആര്‍ സെക്ഷനിലെ ജീവനക്കാരുടെ കൈകളില്‍ എത്തുന്നതിന് മുന്‍പ് തന്നെ പല പ്രക്രിയകളിലൂടെയും കടന്നുപോകേണ്ടതുണ്ട്. കമ്പനികള്‍ ഇന്ന് സിവികള്‍ തരംതിരിക്കാന്‍ ഓട്ടോമേഷന്‍ സാങ്കേതികവിദ്യകളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. (സി.വി വളരെ മികച്ചതും പ്രൊഫഷണല്‍ സ്വഭാവവും ഉള്ളതായിരിക്കണമെന്ന് പ്രഥ്യേകം പറയേണ്ടതില്ലല്ലോ). 
'അപേക്ഷകളുടെ എണ്ണം വര്‍ദ്ധിച്ചതും എടിഎസ് (Applicant Tracking Systems), എഐ (AI) എന്നിവയുടെ ഉപയോഗവും കാരണം പല സിവികളും ആദ്യഘട്ടത്തില്‍ തന്നെ ഒഴിവാക്കപ്പെടുന്നു. ആ ജോലിക്ക് കൃത്യമായി അനുയോജ്യമായ പ്രവൃത്തിപരിചയവും നൈപുണ്യവുമുള്ളവരെയാണ് റിക്രൂട്ടര്‍മാര്‍ ഇന്ന് തിരയുന്നതെന്ന് ടാലന്റ് വണ്‍ (Taletn One) ഓപ്പറേഷന്‍സ് ഡയറക്ടര്‍ മുഹമ്മദ് ബഹ പറയുന്നു.

'അപ്ലൈ' ബട്ടണിന് അപ്പുറം എന്ത് ചെയ്യണം?

ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വഴി അപേക്ഷിക്കുന്നത് നിര്‍ത്തേണ്ടതില്ല. പക്ഷേ അത് മാത്രം മതിയെന്ന് കരുതുന്നത് തെറ്റാണെന്ന് വിദഗ്ധര്‍ പറയുന്നു. യുഎഇയിലെ തൊഴില്‍ വിപണിയില്‍ ബന്ധങ്ങള്‍ക്കും വലിയ സ്ഥാനമുണ്ട്. ലിങ്ക്ഡ്ഇന്‍ പോലുള്ള പ്രൊഫഷണല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി കമ്പനികളിലെ പ്രധാന വ്യക്തികളുമായി ബന്ധം സ്ഥാപിക്കുന്നതുവഴി അവര്‍ക്ക് നിങ്ങളുടെ കഴിവിനെക്കുറിച്ച് ശുപാര്‍ശ നല്‍കാന്‍ സാധിക്കുമെന്ന് ഫ്യൂച്ചര്‍ ടെന്‍സ് യുഎഇ (Future Tense UAE) ഡയറക്ടര്‍ കരുണ അഗര്‍വാള്‍ പറഞ്ഞു.

ഈ ടിപ്‌സുകള്‍ ഓര്‍ത്തുവയ്ക്കുക

* റെക്കമെന്‍ഡേഷന്‍: നിങ്ങളുടെ സിവി എത്ര മികച്ചതാണെങ്കിലും യുഎഇ പോലൊരു വിപണിയില്‍ ഒരാളുടെ റെക്കമെന്‍ഡേഷന്‍ നല്‍കുന്ന ഗുണം ചെറുതല്ല. എഐ അല്‍ഗോരിതങ്ങള്‍ സിവികള്‍ ഒഴിവാക്കുമ്പോള്‍, ഒരു റെഫറന്‍സ് ഉണ്ടെങ്കില്‍ അത് റിക്രൂട്ടര്‍മാരുടെ ശ്രദ്ധയില്‍ പെടാന്‍ സഹായിക്കും.

പുതിയ സമീപനം: വെറുതെ ജോലി ചോദിക്കുന്നതിന് പകരം, ആ കമ്പനിക്ക് നല്‍കാന്‍ കഴിയുന്ന പുതിയ ബിസിനസ് ആശയങ്ങളോ പരിഹാരങ്ങളോ മുന്നോട്ട് വെക്കുക.

* കീവേഡുകള്‍: സിവിയില്‍ ജോലിക്ക് അനുയോജ്യമായ കീവേഡുകള്‍ ഉള്‍പ്പെടുത്തുക (ഇത് എഐ സ്‌കാനിംഗില്‍ സിവികള്‍ തിരഞ്ഞെടുക്കപ്പെടാന്‍ സഹായിക്കും).

* ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍: നിങ്ങളുടെ പ്രൊഫഷണല്‍ സാന്നിധ്യം ലിങ്ക്ഡ്ഇനില്‍ ശക്തമാക്കുക.

* നേരിട്ടുള്ള ആശയവിനിമയം: റിക്രൂട്ടര്‍മാരുമായും ഇന്‍ഡസ്ട്രി നെറ്റ്‌വര്‍ക്കുകളുമായും നേരിട്ട് സംസാരിക്കാന്‍ ശ്രമിക്കുക.

ചുരുക്കത്തില്‍, 2026ല്‍ യുഎഇയില്‍ ഒരു നല്ല ജോലി ലഭിക്കണമെങ്കില്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ക്കൊപ്പം മികച്ചൊരു നെറ്റ്‌വര്‍ക്ക് കെട്ടിപ്പടുക്കാനും കൂടി ഉദ്യോഗാര്‍ത്ഥികള്‍ തയ്യാറാകണം.

 

Online applications often feel like messages dropped into a digital black hole. This sense of helplessness is backed by data. A recent Glassdoor community poll shows that more than 70 per cent of workers are not hopeful about their job search in 2026.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.യില്‍ ജോലി ലഭിക്കാന്‍ എ.ഐ ഫില്‍റ്ററുകള്‍ വിനയാകും; സി.വി നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

uae
  •  7 hours ago
No Image

ഷാനിമോൾ ഉസ്മാൻ കോൺഗ്രസ് വിടുന്നതായി ഇടത് സൈബർ സംഘം; പ്രചാരണം നിഷേധിച്ച് ഷാനിമോൾ ഉസ്മാൻ

Kerala
  •  7 hours ago
No Image

പന്തീരാങ്കാവ് ടോള്‍ പ്ലാസയിലും പ്രതിഷേധം; പ്രതിഷേധക്കാരും പൊലിസും തമ്മില്‍ സംഘര്‍ഷം

Kerala
  •  7 hours ago
No Image

പ്രതിഷേധക്കാര്‍ക്ക് വധശിക്ഷയില്ലെന്ന് ഇറാന്‍; തന്റെ ഇടപെടലിന്റെ ഫലമെന്ന അവകാശവാദവുമായി ട്രംപ് 

International
  •  7 hours ago
No Image

ഗസ്സ വെടിനിര്‍ത്തല്‍ രണ്ടാം ഘട്ടം: യു.എസ് പ്രഖ്യാപനം സ്വാഗതം ചെയ്ത് ഖത്തര്‍

International
  •  7 hours ago
No Image

ഇറാൻ വ്യോമപാത അടച്ചു; എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങൾ റൂട്ട് മാറ്റി, യാത്രക്കാർക്ക് നിർദേശം

International
  •  8 hours ago
No Image

ജെൻ-സീ പൂരം; ആദ്യദിനം കണ്ണൂരിന്റെ കുതിപ്പ്

Kerala
  •  8 hours ago
No Image

മദ്യം നല്‍കി വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവം: സ്‌കൂള്‍ പ്രധാനാധ്യാപികക്ക് സസ്‌പെന്‍ഷന്‍

Kerala
  •  8 hours ago
No Image

കൊല്ലത്ത് ഹോസ്റ്റലിൽ രണ്ട് കായിക വിദ്യാർഥിനികൾ മരിച്ച നിലയിൽ

Kerala
  •  9 hours ago
No Image

ഇറാനെ ആക്രമിക്കരുതെന്ന് ട്രംപിനോട് അറബ് രാജ്യങ്ങള്‍; യുദ്ധഭീതി ഒഴിയാതെ ഗള്‍ഫ് മേഖലയും; യു.എസ് വ്യോമതാവളങ്ങളാല്‍ ചുറ്റപ്പെട്ട് ഇറാന്‍

Saudi-arabia
  •  9 hours ago