HOME
DETAILS

ടെസ്റ്റിൽ അവൻ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യയുടെ പ്രധാന താരമാവുമായിരുന്നു: ഹർഭജൻ

  
Web Desk
January 15, 2026 | 11:00 AM

Former Indian cricketer Harbhajan Singh praise Virat Kohli

ഇന്ത്യൻ താരം വിരാട് കോഹ്‌ലിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. വിരാട് അടുത്ത തലമുറയെ പ്രചോദിപ്പിക്കുന്നുവെന്നാണ് ഹർഭജൻ പറഞ്ഞത്. കോഹ്‌ലി ഇപ്പോഴും ടെസ്റ്റിൽ തുടർന്നിരുന്നെങ്കിൽ ആ ഫോർമാറ്റിൽ ഏറ്റവും പ്രധാനപ്പെട്ട താരമായി മാറുമായിരുന്നെന്നും ഹർഭജൻ അഭിപ്രായപ്പെട്ടു. 

''വിരാട് കോഹ്‌ലി അടുത്ത തലമുറയെ പ്രചോദിപ്പിക്കുന്നു. മഞ്ജരേക്കറിന് അവരുടേതായ ചിന്താഗതികളുണ്ട്. ക്രിക്കറ്റ് മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിൽ വിരാടും ഈ താരങ്ങളും  പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട് എന്നാണ് ഞാൻ കാണുന്നത്. വിരാട് കോഹ്‌ലി അവിശ്വസനീയമായ ഒരു താരമാണ്. ഇന്നും അദ്ദേഹം ടെസ്റ്റിൽ കളിക്കുകയാണെങ്കിൽ അദ്ദേഹം നമ്മുടെ പ്രധാന താരമാകും. ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലും ഇന്ത്യയ്ക്ക് വേണ്ടി വിരാട് ഒരു വലിയ മത്സര വിജയിയാണ്" ഹർഭജൻ സിങ് പറഞ്ഞു. 

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിൽ മികച്ച ഫോമിലാണ് കോഹ്‌ലി കളിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ഏകദിനത്തിൽ കോഹ്‌ലി 91 പന്തിൽ 93 റൺസ് നേടിയാണ് തിളങ്ങിയത്. എട്ട് ഫോറുകളും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. മത്സരത്തിൽ ഒരുപിടി റെക്കോർഡുകളും കോഹ്‌ലി സ്വന്തമാക്കി. ഇന്റർനാഷണൽ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളിൽ രണ്ടാം സ്ഥാനത്തെത്താനും കോഹ്‌ലിക്ക് സാധിച്ചു.

ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയെ മറികടന്നാണ് കോഹ്‌ലിയുടെ കുതിപ്പ്. 28016 റൺസാണ് സംഗക്കാര അന്താരാഷ്ട്ര ക്രിക്കറ്റിൽ നേടിയിട്ടുള്ളത്. ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് ഇനി കോഹ്‌ലിയുടെ മുന്നിലുള്ളത്. 34357 റൺസാണ് സച്ചിന്റെ അക്കൗണ്ടിൽ ഉള്ളത്. 

ഇന്റർനാഷണൽ ക്രിക്കറ്റിൽ ഏറ്റവും വേ​ഗത്തിൽ 28,000 റൺസ് പൂർത്തിയാക്കിയ താരമായും കോഹ്‌ലി മാറി. മത്സരത്തിൽ 25 റൺസ് നേടിയതോടെയാണ് വിരാട് ഈ റെക്കോർഡിലെത്തിയത്. 

രണ്ടാം ഏകദിനത്തിൽ ന്യൂസിലാൻഡിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരം എന്ന റെക്കോർഡ് കോഹ്‌ലി കൈപ്പിടിയിലാക്കി.  കിവീസിനെതിരെ 35 ഇന്നിംഗ്സുകളിൽ നിന്നും 1773 റൺസാണ് കോഹ്‌ലി നേടിയിട്ടുള്ളത്. ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിനെ മറികടന്നുകൊണ്ടാണ് വിരാടിന്റെ ഈ നേട്ടം. സച്ചിൻ 41 ഇന്നിംഗ്സുകളിൽ നിന്നും 1750 റൺസായിരുന്നു ന്യൂസിലാൻഡിനെതിരെ ഏകദിനത്തിൽ അടിച്ചെടുത്തത്. മത്സരത്തിൽ 29 പന്തിൽ നിന്നും 23 റൺസ് നേടിയാണ് കോഹ്‌ലി മടങ്ങിയത്. രണ്ട് ഫോറുകളാണ് താരം നേടിയത്. 

Former Indian cricketer Harbhajan Singh has heaped praise on Indian cricketer Virat Kohli. He said that Virat is inspiring the next generation. He also said that if Kohli had still been playing Test cricket, he would have become the most important player in that format.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  8 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  8 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  8 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  8 days ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  8 days ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  8 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  8 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  8 days ago
No Image

മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചി, കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ 

International
  •  8 days ago
No Image

താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം

Kerala
  •  8 days ago