HOME
DETAILS

ടി-20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്ക് വമ്പൻ തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്

  
January 15, 2026 | 11:28 AM

India has suffered a major setback Washington Sundar injury

ന്യൂസിലാൻഡിനെതിരായ ടി-20 പരമ്പരക്ക് മുന്നോടിയായി ഇന്ത്യക്ക് കനത്ത തിരിച്ചടി. സ്റ്റാർ ഓൾ റൗണ്ടർ വാഷിംഗ്ടൺ സുന്ദറിന്റെ പരുക്കാണ് ഇന്ത്യക്ക് തലവേദനയാവുന്നത്. കിവീസിനെതിരായ ടി-20 പരമ്പര പൂർണമായും താരത്തിന് നഷ്ടമാവുമെന്നാണ് റിപ്പോർട്ട്.

വഡോദരയിൽ നടന്ന ആദ്യ മത്സരത്തിൽ വാഷിംഗ്ടൺ സുന്ദറിന് ഇടുപ്പിനാണ് പരുക്കേറ്റത്. അഞ്ച് ഓവർ പന്തെറിഞ്ഞതിന് പിന്നാലെ അസ്വസ്ഥത പ്രകടിപ്പിച്ച താരം ഫീൽഡിംഗിനിടെ ഗ്രൗണ്ട് വിടുകയായിരുന്നു. താരം രണ്ടാം മത്സരത്തിൽ കളിച്ചിരുന്നില്ല. താരത്തിന് പരുക്ക് ടി-20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്കും വലിയ വെല്ലുവിളിയായിരിക്കും ഉണ്ടാക്കുക. 

അതേസമയം തിലക് വർമ്മയും പരുക്കേറ്റ് കിവീസിനെതിരായ ടി-20 പരമ്പരയിൽ നിന്നും പുറത്തായിരുന്നു. വിജയ് ഹസാരെ ട്രോഫിയിൽ ഹൈദെരാബാദിനായി കളിക്കുമ്പോൾ ആണ് തിലകിന് പരുക്ക് പറ്റിയത്. അടിവയറ്റിൽ വേദന ഉണ്ടായതിന് പിന്നാലെ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സ്കാനിങ്ങിന് വിധേയനാക്കുകയും ആയിരുന്നു. തിലക് വീണ്ടും കളത്തിലേക്ക് തിരിച്ചെത്താൻ മൂന്നോ നാലോ ആഴ്ച സമയമെടുക്കുമെന്നാണ് റിപ്പോർട്ട്.

ഫെബ്രുവരിയിൽ ആരംഭിക്കുന്ന ടി-20 ലോകകപ്പിൽ ഇരുതാരങ്ങളുടെയും പരുക്ക് ഇന്ത്യക്ക് വമ്പൻ തിരിച്ചടിയാണ്. ഫെബ്രുവരി എട്ടിന് അമേരിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 

2026 ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം

സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ഇഷാൻ കിഷൻ, റിങ്കു സിംഗ്.

India has suffered a major setback ahead of the T20 series against New Zealand. Star all-rounder Washington Sundar is facing a headache due to an injury. It is reported that the player will miss the entire T20 series against the Kiwis. Washington Sundar injured his hip in the first match played in Vadodara.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജയിലിലുള്ളത് പാവങ്ങള്‍, എന്തിനാണ് വേതനം വര്‍ധിപ്പിച്ചതിനെ എതിര്‍ക്കുന്നത്: ഇ.പി ജയരാജന്‍

Kerala
  •  4 hours ago
No Image

ടെസ്റ്റിൽ അവൻ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യയുടെ പ്രധാന താരമാവുമായിരുന്നു: ഹർഭജൻ

Cricket
  •  5 hours ago
No Image

ബലാത്സംഗ പരാതി: രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍, മാവേലിക്കര സബ് ജയിലിലേക്ക് മാറ്റും

Kerala
  •  5 hours ago
No Image

മോഡിഫൈ ചെയ്ത വാഹനത്തില്‍ ചീറിപ്പാഞ്ഞ് വിദ്യാര്‍ഥികള്‍, എം.വി.ഡി ഉദ്യോഗസ്ഥനെ ഇടിച്ചിടാനും ശ്രമം

Kerala
  •  5 hours ago
No Image

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; വോട്ടർമാരുടെ കയ്യിൽ നിന്ന് മഷി അപ്രത്യക്ഷമാകുന്നു, വ്യാപക പരാതി, വിമർശനവുമായി ഉദ്ധവ് താക്കറെ

National
  •  6 hours ago
No Image

ചരിത്രത്തിലാദ്യം;  ആരോഗ്യപ്രശ്‌നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയുമായി  ക്രൂ-11 സംഘം ഭൂമിയിലിറങ്ങി

International
  •  6 hours ago
No Image

'ഇത്തവണ ഉന്നംതെറ്റില്ല...' ട്രംപിന് നേരെ ഇറാന്റെ വധഭീഷണിയെന്ന് റിപ്പോര്‍ട്ട്

International
  •  6 hours ago
No Image

In Depth Story: ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗങ്ങള്‍ വര്‍ധിക്കുന്നു; 98 ശതമാനവും മുസ്‌ലിംകളെ ലക്ഷ്യമിട്ട്, കൂടുതലും ബി.ജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍-ഐ.എച്ച്.എല്‍ റിപ്പോര്‍ട്ട്

National
  •  6 hours ago
No Image

ശബരിമലയിലെ നെയ്യ് വില്‍പ്പന ക്രമക്കേട്; കേസെടുത്ത് വിജിലന്‍സ്, 33 പേര്‍ പ്രതികള്‍

Kerala
  •  7 hours ago
No Image

ദൈവങ്ങളുടെ പേരിൽ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ; കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്

Kerala
  •  8 hours ago