ഗള്‍ഫില്‍നിന്നുള്ള യാത്രക്കാര്‍ക്ക് പ്രത്യേക ഓഫറുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; അധിക ലഗേജ് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ അവസരം
ദുബൈ: ഇന്ത്യയിലെ ആദ്യ ബജറ്റ് വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് യു.എ.ഇ, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സഊദി അറേബ്യ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് പ്രത്യേക പരിമിത കാലയളവ് ഓഫര്‍ പ്രഖ്യാപിച്ചു. ആകര്‍ഷക കിഴിവുകളില്‍ 5/10 കിലോ അധിക ലഗേജ് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ ഇത് അനുവദിക്കുന്നു.
ഇന്നും, മാര്‍ച്ച് 10നുമിടയിലുള്ള യാത്രയ്ക്കായി ജനുവരി 31 വരെ നടത്തുന്ന ബുക്കിങുകള്‍ക്ക് ഈ ഓഫര്‍ ലഭ്യമാണ്. കൂടാതെ, എയര്‍ലൈനിന്റെ വെബ്‌സൈറ്റ് (www.airindiaexpress.com), മൊബൈല്‍ ആപ്പ്, പ്രധാനപ്പെട്ട മുഴുവന്‍ ബുക്കിങ് ചാനലുകള്‍ എന്നിവയിലൂടെയും ബുക്കിങ് നടത്താവുന്നതാണ്.
യു.എ.ഇയടക്കമുള്ള ജി.സി.സി രാജ്യങ്ങളില്‍ നിന്നു ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് യഥാക്രമം 5/10 കിലോ അധിക ചെക്ക്ഇന്‍ ബാഗേജ് 2 ദിര്‍ഹമിന് (മറ്റു ജി.സി.സി രാജ്യങ്ങളില്‍ തത്തുല്യ നിരക്ക്) സ്വന്തമാക്കാം. ബുക്കിങ് സമയത്ത് മാത്രമേ ഓഫര്‍ സാധുതയുള്ളൂ.
Air India Express recently introduced a special benefit for passengers returning to India from the Gulf countries. They can now pre-book additional luggage at discounted rates, making it easier to carry extra baggage.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."