ഇകോളി ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി
കാക്കനാട് : കുന്നത്തുനാട് പഞ്ചായത്തിലെ പറക്കോട്, എരുമേലി, മൂണേലിമുകള്‍ വാര്‍ഡുകളില്‍ വീടുകളിലെ കിണറുകളില്‍ നിന്നും ആരോഗ്യവകുപ്പ് ശേഖരിച്ച കിണര്‍ വെള്ളത്തില്‍ ഇകോളി ബാക് ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. കാക്കനാട് ലാബില്‍ നടന്ന പരിശോധനയിലാണ് രോഗാണു ഉണ്ടെന്നു തെളിഞ്ഞതായുള്ള പരിശോധനാ ഫലം ആരോഗ്യ വകുപ്പ് പുറത്തുവിട്ടത്.
പ്രദേശത്ത് നടന്ന വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് ജ്യൂസ് കുടിച്ചവരില്‍ മഞ്ഞപ്പിത്തം കണ്ടെത്തിയിരുന്നു. സമീപത്തെ കിണര്‍ വെള്ളമാണ് ജ്യൂസ് റെഡിയാക്കുവാന്‍ ഉപയോഗിച്ചത്. തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ വീടുകളില്‍ നിന്നും പരിശോധനക്കുവേണ്ടി കിണര്‍വെള്ളം ശേഖരിച്ചിരുന്നു.
പരിശോധനാ ഫലം പുറത്തു വന്നതോടെ വാര്‍ഡുകള്‍ തോറും ഓരോ വീടുകളിലും ആരോഗ്യ വിഭാഗം ജീവനക്കാര്‍ എത്തി ബോധവല്‍ക്കരണവും, സൂപ്പര്‍ ക്‌ളോറിനേഷനും പുരോഗമിക്കുന്നു.
രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ 45 ദിവസത്തിനുള്ളില്‍ രോഗ ലക്ഷണം കണ്ട് തുടങ്ങുമെന്നും, നിലവില്‍ പഞ്ചായത്തിലെ ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് 200 പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചത്. എന്നാല്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയവരുടെ കണക്കുകള്‍ അനന്തമാണ്.ഇനിയും രോഗികളുടെ എണ്ണം കൂടുവാന്‍ ഇടയുണ്ടെന്നാണ് അധികൃതരുടെ നിഗമനം. രോഗം വന്നവര്‍ മറ്റൊരാളിലേക്ക് പടരാതെ പ്രത്യേകം ശ്രദ്ധിക്കണമെന്നും, കുടാതെ രേഗ ലക്ഷണം കണ്ടെത്തിയവര്‍ ഭക്ഷണവും കഴിക്കുവാന്‍ ഒരു പാത്രം തന്നെ ഉപയോഗിക്കുവാന്‍ ശ്രമിക്കണമെന്നും ആരോഗ്യ വകുപ്പു മുന്നറിയിപ്പു നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."