അറബ് ലോകത്തെ 'നോബല്‍': ഗ്രേറ്റ് അറബ് മൈന്‍ഡ്‌സ് പുരസ്‌കാരങ്ങള്‍ ദുബൈ ഭരണാധികാരി സമ്മാനിച്ചു
ദുബൈ: മനുഷ്യ നാഗരികതയുടെ പുരോഗതിക്കും സമൂഹ നിര്‍മ്മാണത്തിനും നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ പരിഗണിച്ച്, 2025ലെ 'ഗ്രേറ്റ് അറബ് മൈന്‍ഡ്‌സ്' (Great Arab Minds) പുരസ്‌കാരങ്ങള്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സമ്മാനിച്ചു. ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചറില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ആറ് വിഭാഗങ്ങളിലായി വിജയികളായ പ്രമുഖരെ ആദരിച്ചത്. അറബ് ലോകത്തെ ഏറ്റവും വലിയ ജ്ഞാനപുരസ്‌കാരമായ ഇതിലെ ഓരോ ജേതാവിനും പത്ത് ലക്ഷം ദിര്‍ഹം (ഏകദേശം 2.25 കോടി രൂപ) വീതമാണ് സമ്മാനത്തുകയായി ലഭിച്ചത്.
അറബ് പ്രതിഭകളുടെ നൈപുണ്യവും മികവും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. യുവതലമുറയ്ക്ക് ഈ പ്രതിഭകള്‍ മാതൃകയാണെന്നും ശാസ്ത്രത്തിലൂടെയും അറിവിലൂടെയും മികച്ച ഭാവി കെട്ടിപ്പടുക്കാന്‍ ഇവരുടെ നേട്ടങ്ങള്‍ പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പതിറ്റാണ്ടുകളായി ഈ പ്രതിഭകളുടെ പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടുമുള്ള വ്യത്യസ്ത മേഖലകളെ ഏറ്റവും മികവോടെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. അറബ് ലോകത്ത് നിന്നുള്ള ഈ അംഗീകാരം മറ്റേതൊരു ബഹുമതിയില്‍ നിന്നും വേറിട്ടതാണെന്ന് പുരസ്‌കൃതര്‍ അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ ആറ് വിജയികളെയാണ് ശൈഖ് മുഹമ്മദ് ആദരിച്ചത്. പ്രകൃതി ശാസ്ത്ര വിഭാഗത്തില്‍ പ്രൊഫ. മാജിദ് ചെര്‍ഗുയി, എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി വിഭാഗത്തില്‍ പ്രൊഫ. അബ്ബാസ് എല്‍ ഗമാല്‍, മെഡിസിനില്‍ ഡോ. നബില്‍ സെയ്ദ, സാമ്പത്തിക ശാസ്ത്ര വിഭാഗത്തില്‍ പ്രൊഫ. ബാദി ഹാനി, ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ വിഭാഗത്തില്‍ ഡോ. സുവാദ് അമീരി, സാഹിത്യകലാ വിഭാഗത്തില്‍ പ്രൊഫ. ചാര്‍ബല്‍ ഡാഗര്‍ എന്നിവരാണ് പുരസ്‌കാരം ഏറ്റുവാങ്ങിയവര്‍.
മാതൃരാജ്യത്ത് നിന്ന് തനിക്ക് ലഭിച്ച ആദ്യ അംഗീകാരമാണിതെന്നും, 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ ഇവിടം വിട്ടുപോയിട്ടും ഈജിപ്തും അറബ് ലോകവും തന്നെ ഒരിക്കലും ഉപേക്ഷിച്ചില്ലെന്നും, വ്യക്തിപരമായും വൈകാരികമായും ഈ ബഹുമതി തനിക്ക് ആഴത്തിലുള്ള അര്‍ഥം സമ്മാനിക്കുന്നുവെന്നും ഗമാല്‍ പറഞ്ഞു.
വാസ്തുവിദ്യയിലും രൂപകല്‍പനയിലും പുരസ്‌കാരം നേടിയ സുവാദ് അമീരി തനിക്കും ഫലസ്തീനിലെ റിവാഖ് സെന്ററിനും ഈ ബഹുമതി വളരെ വലുതാണെന്നും ഇത് വെറുമൊരു വ്യക്തിഗത അംഗീകാരമെന്നതിലുപരി, കൂട്ടായ പരിശ്രമത്തിനുള്ള ആദരമാണെന്നും പറഞ്ഞു. 1948നും 1952നുമിടയില്‍ നശിപ്പിക്കപ്പെട്ട 420 ഫലസ്തീന്‍ ഗ്രാമങ്ങളെക്കുറിച്ച് തന്റെ പിതാവ് പലപ്പോഴും പറഞ്ഞിരുന്നതായും അവര്‍ ഓര്‍മിച്ചു.
വിവിധ വിഭാഗങ്ങളിലെ ജേതാക്കൾ:
| വിഭാഗം | ജേതാവ് | രാജ്യം | പ്രധാന സംഭാവന |
| മെഡിസിൻ | ഡോ. നബീൽ സെയ്ദ | ഈജിപ്ത് | കൊളസ്‌ട്രോൾ കുറയ്ക്കുന്നതിനും ഹൃദ്രോഗ സാധ്യത തടയുന്നതിനുമുള്ള മരുന്നുകൾ വികസിപ്പിച്ചു. |
| നാച്ചുറൽ സയൻസ് | പ്രൊഫ. മാജിദ് ചെർഗി | മൊറോക്കോ | ആറ്റങ്ങളുടെ അതിവേഗ ചലനം നിരീക്ഷിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചു. |
| എഞ്ചിനീയറിംഗ് | പ്രൊഫ. അബ്ബാസ് എൽ ഗമാൽ | ഈജിപ്ത് | ആധുനിക ഡിജിറ്റൽ സിസ്റ്റങ്ങളുടെ അടിത്തറയായ നെറ്റ്‌വർക്ക്-ഇൻഫർമേഷൻ തിയറി. |
| ഇക്കണോമിക്സ് | പ്രൊഫ. ബദി ഹാനി | ലെബനൻ | ഡാറ്റാ അനാലിസിസ് വഴി സാമ്പത്തിക ട്രെൻഡുകൾ കൃത്യമായി പഠിക്കുന്ന രീതികൾ. |
| വാസ്തുവിദ്യ | ഡോ. സുആദ് അമീരി | പലസ്തീൻ | പലസ്തീനിലെ 50,000-ത്തിലധികം ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണം. |
| സാഹിത്യം & കല | പ്രൊഫ. ചാർബൽ ദാഗർ | ലെബനൻ | അറബിക് സാഹിത്യത്തെയും കലയെയും കുറിച്ചുള്ള 90-ലധികം ഗ്രന്ഥങ്ങൾ. |
Sheikh Mohammed bin Rashid, Vice President and Ruler of Dubai, said the winners of the Great Arab Minds Award 2025 were chosen for 'advancing civilisation and building societies'. He honoured the six winners of the Great Arab Minds Award 2025 on Thursday.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."