വാഷിങ് മെഷീനുള്ളില്‍ പാമ്പ്..! നിങ്ങളുടെ വീട്ടിലെ ഗൃഹോപകരണങ്ങള്‍ സുരക്ഷിതമാണോ? ശ്രദ്ധിക്കാന്‍ ചില കാര്യങ്ങള്‍
വീടിനുള്ളില്‍ അപ്രതീക്ഷിതമായി അപകടകാരികളായ ജീവികളെ കാണുന്നത് ആരെയും ഭയപ്പെടുത്തുന്ന ഒന്നാണ്. അടുത്തിടെ മുംബൈയിലെ അന്ധേരിയില്‍ വാഷിങ് മെഷീനുള്ളില്‍ പാമ്പ് പതുങ്ങിയിരുന്ന വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. താഴത്തെ നിലയില്‍ താമസിച്ചിരുന്ന കുടുംബത്തിന്റെ വാഷിങ് മെഷീനുള്ളില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്.
നമ്മുടെ വീട്ടിലെ വാഷിങ് മെഷീന്‍, ഫ്രിഡ്ജ്, എസി, ഡിഷ് വാഷര്‍ തുടങ്ങിയവയ്ക്കുള്ളില്‍ പാമ്പുകളോ മറ്റ് ഇഴജന്തുക്കളോ കയറാന്‍ സാധ്യത ഏറെയാണ്. ഇത് ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട ചില മുന്‍കരുതലുകള്‍ എന്തൊക്കെയാണെന്നു നോക്കാം:
1. വിടവുകളും ദ്വാരങ്ങളും അടയ്ക്കുക
ഇഴജന്തുക്കള്‍ക്ക് വീടിനുള്ളിലേക്ക് പ്രവേശിക്കാന്‍ ചെറിയ ദ്വാരങ്ങള്‍ മതിയാകും. വാഷിങ് മെഷീന്‍ ഇരിക്കുന്ന മുറിയിലെ ജനാലകള്‍, വാതിലുകള്‍ എന്നിവയ്ക്ക് ചുറ്റുമുള്ള വിടവുകള്‍ പരിശോധിക്കുക. സിലിക്കണ്‍ സീലന്റുകളോ വയര്‍ മെഷോ ഉപയോഗിച്ച് ഇത്തരം ദ്വാരങ്ങള്‍ പൂര്‍ണമായും അടയ്ക്കുന്നത് വഴി പാമ്പുകളുടെയും പ്രാണികളുടെയും പ്രവേശനം തടയാം.
2. നനവും ഈര്‍പ്പവും ഒഴിവാക്കാം
ഇഴജന്തുക്കളെയും പ്രാണികളെയും ആകര്‍ഷിക്കുന്ന പ്രധാന ഘടകമാണ് ഈര്‍പ്പം. വാഷിങ് മെഷീന്‍, ഫ്രിഡ്ജ് എന്നിവയുടെ പിന്‍ഭാഗവും അടിഭാഗവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ട്രേകളിലോ ഹോസുകളിലോ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കുക. വായുസഞ്ചാരമുള്ള ഇടങ്ങളില്‍ ഉപകരണങ്ങള്‍ വയ്ക്കുന്നത് വഴി ഈര്‍പ്പം തങ്ങിനില്‍ക്കുന്നത് ഒഴിവാക്കാം.
3. ഉപയോഗമില്ലാത്തപ്പോള്‍ മൂടി വയ്ക്കാം
പതിവായി ഉപയോഗിക്കാത്ത ഗൃഹോപകരണങ്ങള്‍ കവറുകള്‍ ഉപയോഗിച്ച് മൂടി വയ്ക്കുന്നതാണ് സുരക്ഷിതം. എക്‌സ്‌ഹോസ്റ്റ് ഫാന്‍ വിടവുകള്‍, വെന്റിലേഷന്‍ ഹോളുകള്‍, ഡ്രൈനേജ് പൈപ്പുകള്‍ എന്നിവയിലൂടെ പാമ്പുകള്‍ കയറാന്‍ സാധ്യതയുണ്ട്. ഇവ കൃത്യമായി വലകള്‍ (Net) ഉപയോഗിച്ച് സുരക്ഷിതമാക്കുക.
4. പരിശോധനയും മെയിന്റനന്‍സും
ഗൃഹോപകരണങ്ങള്‍ക്കിടയില്‍ പ്രാണികള്‍ കൂടുകൂട്ടുന്നില്ലെന്ന് ഇടയ്ക്കിടെ ഉറപ്പുവരുത്തുക. മെഷീനുകളില്‍ നിന്നും അസാധാരണമായ ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ സ്വിച്ച് ഓഫ് ചെയ്ത് വിദഗ്ധ പരിശോധന നടത്തണം. നിശ്ചിത സമയങ്ങളില്‍ ഉപകരണങ്ങള്‍ സര്‍വീസ് ചെയ്യുന്നതും ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നതാണ്.
Following a recent incident of a snake found inside a washing machine, experts stress sealing gaps, avoiding moisture, covering unused appliances, and regular maintenance to prevent snakes and reptiles from entering household appliances.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."