പഴയ സ്മാര്‍ട്ട് ഫോണ്‍ വെറുതെ കളയല്ലേ! സിസിടിവി ആയോ ഡിജിറ്റല്‍ ക്ലോക്ക് ആയോ മാറ്റാം; ഇതാ ചില മാജിക് വഴികള്‍
പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിക്കഴിഞ്ഞാല്‍ പഴയത് പലപ്പോഴും വീട്ടിലെ മേശവലിപ്പിലോ അലമാരയിലോ വിശ്രമത്തിലാകും. വളരെ കുറഞ്ഞ വിലയ്ക്ക് സെക്കന്‍ഡ് ഹാന്‍ഡ് മാര്‍ക്കറ്റില്‍ വില്‍ക്കുന്നതിനേക്കാള്‍ ലാഭകരമായി ഈ പഴയ ഫോണുകളെ വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുമെന്ന് പലര്‍ക്കും അറിയില്ല. നിങ്ങളുടെ പഴയ സ്മാര്‍ട്ട് ഫോണിന് പുതിയൊരു ജന്മം നല്‍കാന്‍ സഹായിക്കുന്ന ചില വഴികള്‍ ഇതാ:
1. വീടിന് സുരക്ഷയൊരുക്കാന്‍ സിസിടിവി (Home Securtiy Camera)
വീടിനുള്ളിലോ പരിസരത്തോ നിരീക്ഷണം നടത്താന്‍ വലിയ തുക മുടക്കി സിസിടിവി സിസ്റ്റം വാങ്ങുന്നതിന് മുന്‍പ് പഴയ ഫോണ്‍ ഒന്ന് ഉപയോഗിച്ചു നോക്കൂ. ഇതിനായി 'AlfredCamera Home Securtiy' പോലുള്ള ആപ്പുകള്‍ ഉപയോഗിക്കാം.
എങ്ങനെ?: പഴയ ഫോണിലും പുതിയ ഫോണിലും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക. പഴയ ഫോണ്‍ വൈഫൈയുമായി കണക്ട് ചെയ്ത് നിരീക്ഷിക്കേണ്ട സ്ഥലത്ത് ഉറപ്പിച്ചു വെക്കുക. പുതിയ ഫോണിലൂടെ ലൈവ് ദൃശ്യങ്ങള്‍ ലോകത്തിന്റെ എവിടെയിരുന്നും കാണാന്‍ സാധിക്കും. ഇതില്‍ മോഷന്‍ ഡിറ്റക്ഷന്‍ (Motion Detection) സൗകര്യം ഉള്ളതിനാല്‍ ആരെങ്കിലും അനങ്ങിയാല്‍ ഉടന്‍ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കുകയും ചെയ്യും.
2. സ്മാര്‍ട്ട് ഡിജിറ്റല്‍ ക്ലോക്ക് (Smart Digital Clock)
പഴയ ഫോണിനെ നിങ്ങളുടെ ബെഡ്‌റൂമിലോ ലിവിംഗ് റൂമിലോ ഉള്ള മനോഹരമായ ഒരു ഡിജിറ്റല്‍ ക്ലോക്കാക്കി മാറ്റാം.
എങ്ങനെ?: ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ 'ഔഴല ഉശഴശമേഹ ഇഹീരസ' അല്ലെങ്കില്‍ 'ദലി എഹശു ഇഹീരസ' പോലുള്ള ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക. വലിയ അക്കങ്ങളുള്ള ക്ലോക്ക് ഡിസ്‌പ്ലേ സെറ്റ് ചെയ്ത് ഒരു സ്റ്റാന്‍ഡില്‍ ഉറപ്പിച്ചു വെച്ചാല്‍ സംഗതി ഉഷാറായി. എപ്പോഴും ചാര്‍ജറില്‍ കണക്ട് ചെയ്താല്‍ രാത്രിയിലും പകലും സമയം നോക്കാന്‍ ഇത് സൗകര്യപ്രദമാണ്.
3. ഡെഡിക്കേറ്റഡ് മ്യൂസിക് പ്ലെയര്‍ (Dedicated Music Player)
പാട്ട് കേള്‍ക്കുമ്പോള്‍ ഫോണ്‍ കോളുകള്‍ വന്ന് തടസ്സപ്പെടുന്നത് ഒഴിവാക്കാന്‍ പഴയ ഫോണിനെ ഒരു മ്യൂസിക് പ്ലെയറായി മാത്രം ഉപയോഗിക്കാം.
എങ്ങനെ?: ഫോണിലുള്ള അനാവശ്യമായ ആപ്പുകളെല്ലാം ഒഴിവാക്കി സ്‌പോട്ടിഫൈ (Spotify) അല്ലെങ്കില്‍ യൂട്യൂബ് മ്യൂസിക് പോലുള്ള ആപ്പുകള്‍ മാത്രം വെക്കുക. ഇത് നിങ്ങളുടെ ബ്ലൂടൂത്ത് സ്പീക്കറുമായി സ്ഥിരമായി കണക്ട് ചെയ്ത് വെച്ചാല്‍ വീടിനുള്ളില്‍ എപ്പോഴും പാട്ടുകള്‍ ആസ്വദിക്കാം. കൂടാതെ പുതിയ ഫോണിന്റെ ബാറ്ററി ലാഭിക്കാനും ഇതിലൂടെ സാധിക്കും.
4. കാറിലെ വഴികാട്ടി (GPS & Dash Cam)
കാര്‍ യാത്രകളില്‍ ജിപിഎസ് നാവിഗേഷനായി പുതിയ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഫോണ്‍ ചൂടാകാനും ബാറ്ററി തീരാനും സാധ്യതയുണ്ട്. ഇതിന് പകരമായി പഴയ ഫോണ്‍ ഉപയോഗിക്കാം.
എങ്ങനെ?: വണ്ടിയുടെ ഡാഷ് ബോര്‍ഡില്‍ പഴയ ഫോണ്‍ ഉറപ്പിക്കുക. ഇതില്‍ ഓഫ്‌ലൈന്‍ മാപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് വെച്ചാല്‍ ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ വഴി കണ്ടെത്താം. കൂടാതെ, 'AutoBoy Dash Cam' പോലുള്ള ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ യാത്രകള്‍ മുഴുവന്‍ റെക്കോര്‍ഡ് ചെയ്യുന്ന ഡാഷ് ക്യാമറയായും ഇത് പ്രവര്‍ത്തിക്കും.
5. വൈഫൈ ഹോട്ട്‌സ്‌പോട്ട് (WiFi Hotspot)
വീട്ടില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഇല്ലെങ്കില്‍ പഴയ ഫോണിലെ സിം കാര്‍ഡ് ഉപയോഗിച്ച് ഒരു ഹോട്ട്‌സ്‌പോട്ട് റൂട്ടര്‍ പോലെ പ്രവര്‍ത്തിപ്പിക്കാം.
എങ്ങനെ?: ഒരു ചെറിയ ഡാറ്റാ പ്ലാന്‍ റീചാര്‍ജ് ചെയ്ത് ഫോണ്‍ എപ്പോഴും ഹോട്ട്‌സ്‌പോട്ട് ഓണ്‍ ആക്കി ചാര്‍ജറില്‍ കണക്ട് ചെയ്തിടുക. ലാപ്‌ടോപ്പിലും ടാബ്ലെറ്റിലും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ ഇത് എളുപ്പവഴിയാണ്.
Instead of leaving old smartphones unused or selling them cheaply, they can be repurposed as home security cameras, digital clocks, music players, car GPS/dash cams, or even Wi-Fi hotspots for more practical value.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."