HOME
DETAILS

വിസ്മയ കേസ് പ്രതിയെ മര്‍ദ്ദിച്ച സംഭവം: നാല് പേര്‍ക്കെതിരേ കേസ്, ഇവരുടെ ഫോണ്‍ സംഭാക്ഷണം പുറത്ത്

  
January 16, 2026 | 12:35 PM

attack-against-vismaya-husband-kiran-police arrest-latest news

കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍ കുമാറിനെ വീട് കയറി ആക്രമിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരേ കേസ്. ഇവരുടെ ഫോണ്‍ സംഭാക്ഷണം പുറത്ത്. കിരണിനെ അടിച്ച ശേഷം ഫോണുമായി രക്ഷപ്പെട്ട യുവാക്കളുടെ സംഘത്തെ കിരണിനെ സുഹൃത്തെന്ന വ്യാജേന ശൂരനാട് പൊലിസ് വിളിച്ചപ്പോഴുള്ള വിവരങ്ങളാണ് പുറത്തുവന്നത്. തങ്ങള്‍ മര്‍ദ്ദിച്ചിട്ടുണ്ടെന്നും തെറിപറഞ്ഞാണ് നടന്നുപോയതെന്നും ഫോണ്‍ സംഭാഷണത്തില്‍ യുവാക്കള്‍ സമ്മതിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം രാത്രി എട്ടിനാണ് സംഭവം നടന്നത്. റോഡിലൂടെ നടന്നു പോവുകയായിരുന്ന നാലു യുവാക്കള്‍ വീട് നോക്കി വിസ്മയ കേസിന്റെ കാര്യം പറഞ്ഞ് പ്രകോപനം ഉണ്ടാക്കുകയായിരുന്നു. പിന്നാലെ വീടിനു മുന്നിലുണ്ടായിരുന്ന വീപ്പകളില്‍ അടിക്കുകയും പുറത്തിറങ്ങാന്‍ വെല്ലുവിളിക്കുകയും ചെയ്തു. തുടര്‍ന്നു പുറത്തേക്ക് വന്ന കിരണിനെ സംഘം മര്‍ദിക്കുകയായിരുന്നു. കിരണിനെ അടിച്ച് താഴെയിട്ട ശേഷം മൊബൈല്‍ ഫോണ്‍ കവര്‍ന്നതായും പരാതിയില്‍ പറയുന്നു.

അതേസമയം, ഇത് ആദ്യ സംഭവമല്ലെന്നാണ് റിപ്പോര്‍ട്ട്. മുന്‍പും പലപ്പോഴും യുവാക്കളുടെ സംഘങ്ങള്‍ ബൈക്കുകളില്‍ വീടിനു മുന്നിലെത്തി വെല്ലുവിളി നടത്താറുണ്ട്. സംഭവത്തില്‍ കണ്ടാല്‍ അറിയുന്നവരായ നാലു പേര്‍ക്കെതിരെയാണ് കേസെടുത്തതെന്നും അന്വേഷണം നടക്കുകയാണെന്നും പൊലിസ് പറഞ്ഞു.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള: എന്‍. വാസുവും പുറത്തേക്ക്; സ്വാഭാവിക ജാമ്യം അനുവദിച്ച് വിജിലന്‍സ് കോടതി, പുറത്തിറങ്ങുന്ന നാലാമത്തെ പ്രതി 

Kerala
  •  2 days ago
No Image

കാനഡയില്‍ സ്‌കൂളില്‍ വെടിവെപ്പ്; 10 പേര്‍ കൊല്ലപ്പെട്ടു, 25 പേര്‍ക്ക് പരുക്ക്, കൊല്ലപ്പെട്ടവരില്‍ അക്രമിയുമെന്ന് റിപ്പോര്‍ട്ട്

International
  •  2 days ago
No Image

ഔദ്യോഗിക പരിപാടികളിൽ ഇനിമുതൽ വന്ദേമാതരം നിർബന്ധം; മാർഗ നിർദേശം പുറത്തിറക്കി കേന്ദ്രം

National
  •  2 days ago
No Image

ആഗോള അയ്യപ്പ സംഗമം: ദേവസ്വം ബോര്‍ഡിന് 3.4 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്, നഷ്ടം 3.4 കോടി; എസ്.ഐ.ടി അന്വേഷണം 

Kerala
  •  2 days ago
No Image

ലോകത്തിലെ ആദ്യ മലയാളി; സഞ്ജുവിന് മുമ്പേ ചരിത്രത്തിലേക്ക് നടന്നുകയറി ഷറഫു

Cricket
  •  2 days ago
No Image

ഖത്തറിന്റെ 10 വര്‍ഷത്തെ റെസിഡന്‍സി പെര്‍മിറ്റ്, യു.എ.ഇ ഗോള്‍ഡന്‍ വിസ; രണ്ടും ഒന്നിനൊന്ന് മെച്ചം; തമ്മിലുള്ള വ്യത്യാസം അറിയാം

qatar
  •  2 days ago
No Image

ആണവ ചര്‍ച്ച: ട്രംപ്-നെതന്യാഹു കൂടിക്കാഴ്ച ഇന്ന്; ഭീഷണികള്‍ക്കു മുന്നില്‍ തലകുനിക്കാതെ ഇറാന്‍ 

International
  •  2 days ago
No Image

യു.ടി.എസ് ആപ്പ് ഈ മാസം കൂടി മാത്രം; റെയിൽവേ സേവനങ്ങൾക്ക് ഇനി 'റെയിൽ വൺ' ആപ്പ്

Kerala
  •  2 days ago
No Image

ദുബൈയില്‍ വമ്പന്‍ മെഡിക്കല്‍ സിറ്റി തുറന്നു; ആയിരം പേര്‍ക്ക് തൊഴിലവസരം, 3,000 വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യം

Abroad-education
  •  2 days ago
No Image

തിരുവല്ല സ്പാ ബലാത്സംഗ കേസ്: ഒരാള്‍ കൂടി പിടിയില്‍ 

Kerala
  •  2 days ago