HOME
DETAILS

തണുത്തുറഞ്ഞ തടാകത്തിൽ ന‌ടക്കുന്നതിനിടെ അപകടം: അരുണാചലിൽ മലയാളി യുവാവ് തടാകത്തിൽ വീണ് മരിച്ചു; ഒരാളെ കാണാതായി

  
Web Desk
January 16, 2026 | 6:16 PM

arunachal pradesh accident malayali youth drowned in tawang lake

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ തവാങ്ങിലുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം സ്വദേശി മാധവ് മധു (24) ആണ് മരിച്ചത്. തവാങ്ങിലെ സേന പോയിന്റിലുള്ള തണുത്തുറഞ്ഞ തടാകത്തിന് മുകളിലൂടെ നടക്കുമ്പോഴാണ് അപകടം സംഭവിച്ചത്. അപകടത്തിൽപ്പെട്ട കൊല്ലം സ്വദേശി ബിനുപ്രകാശിനായി തിരച്ചിൽ തുടരുകയാണ്.

അപകടം സംഭവിച്ചത് ഇങ്ങനെ:

തണുത്തുറഞ്ഞ തടാകത്തിന് മുകളിലെ മഞ്ഞുപാളികളിലൂടെ നടക്കുകയായിരുന്നു ഏഴംഗ മലയാളി സംഘം. നടക്കുന്നതിനിടെ പെട്ടെന്ന് മഞ്ഞുപാളി തകരുകയും സംഘം തടാകത്തിലേക്ക് വീഴുകയുമായിരുന്നു.

തടാകത്തിൽ വീണ ഏഴുപേരിൽ അഞ്ചുപേർ അദ്ഭുതകരമായി രക്ഷപ്പെട്ടു. എന്നാൽ മാധവിനെ രക്ഷിക്കാനായില്ല. കാണാതായ ബിനുപ്രകാശിനായി സൈന്യത്തിന്റെയും പ്രാദേശിക ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ തീവ്രമായ തിരച്ചിൽ തുടരുകയാണ്.

 തവാങ്ങിലെ കഠിനമായ തണുപ്പും മഞ്ഞുവീഴ്ചയും തിരച്ചിലിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു മലയാളി സംഘം എന്നാണ് പ്രാഥമിക വിവരം. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമവിരുദ്ധ മത്സ്യബന്ധനം; സുരക്ഷാ ഉദ്യോഗസ്ഥനെ വാഹനമിടിച്ച് വീഴ്ത്താനും ശ്രമം, കുവൈത്തിൽ മൂന്ന് പേർ പിടിയിൽ

Kuwait
  •  5 days ago
No Image

തൃശൂരിൽ വൻ എംഡിഎംഎ വേട്ട: അരക്കിലോ മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ; സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട യുവാവും വലയിലായി

crime
  •  5 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിലൂടെ പിന്തുടർന്ന് ശല്യം ചെയ്തു; കുടുംബത്തിന് വധഭീഷണി; 36കാരൻ പിടിയിൽ

crime
  •  5 days ago
No Image

അനധികൃത പ്രവേശനം തടയാന്‍ നീക്കം; പഴയ മുഹറഖിലെ ഉപേക്ഷിച്ച കെട്ടിടങ്ങള്‍ അടയ്ക്കാന്‍ തീരുമാനം

bahrain
  •  5 days ago
No Image

അബുദബിയിലെ മൂന്ന് പ്രധാന റോഡുകളിൽ വേഗപരിധി കുറച്ചു 

uae
  •  5 days ago
No Image

'എസ്.ഐ.ആർ തടസ്സപ്പെടുത്താൻ അനുവദിക്കില്ല'; സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയുടെ കർശന മുന്നറിയിപ്പ്

National
  •  5 days ago
No Image

ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ഫിലിപ്പീന്‍സ് പുതിയ അംബാസിഡര്‍

bahrain
  •  5 days ago
No Image

വിവാഹനിശ്ചയത്തിനിടെ അമ്മയും മകളും ജീവനൊടുക്കി; അയൽവാസിയുടെ വധഭീഷണിയെന്ന് പരാതി

crime
  •  5 days ago
No Image

സൗജന്യ നിരക്കിൽ വീട്, വ്യാജ സിവിൽ ഐഡി; കുവൈത്തിൽ പ്രവാസികളെ കുടുക്കാൻ പുതിയ തട്ടിപ്പ് ഇങ്ങനെ

Kuwait
  •  5 days ago
No Image

രാജസ്ഥാനിൽ തബ്ലീഗ് ജമാഅത്ത് പ്രവർത്തകരെ പിടികൂടി ഗുജറാത്ത് അതിർത്തിയിൽ വിട്ടയച്ചു

National
  •  5 days ago