മസ്കത്ത് സുന്നി സെന്ററിനു പുതിയ ഭാരവാഹികൾ: അൻവർ ഹാജി പ്രസിഡന്റ്, ഷാജുദ്ദീൻ ബഷീർ ഹാജി ജനറൽ സെക്രട്ടറി, അബ്ബാസ് ഫൈസി ട്രഷറർ
മസ്‌കത്ത്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആശീർവാദത്തോടുകൂടി കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി മസ്കത്തിൽ പ്രവർത്തിച്ചു വരുന്ന മസ്കത്ത് സുന്നി സെന്ററിന്റെ 2026-ലെ പ്രവർത്തക സമിതി നിലവിൽ വന്നു. മസ്കത്ത് സുന്നി സെന്റർ മദ്‌റസ ഹാളിൽ നടന്ന യോഗം സക്കീർ ഹുസൈൻ ഫൈസിയുടെ ദുആയോടെ ആരംഭിച്ചു. തെരഞ്ഞെടുപ്പിന് സമസ്ത വിദ്യാഭ്യാസ ബോർഡ് മെമ്പർ ഇസ്മായിൽ കുഞ്ഞു ഹാജി നേതൃത്വം നൽകി.
പ്രസിഡന്റായി അൻവർ ഹാജിയെയും, ജനറൽ സെക്രട്ടറിയായി ഷാജുദ്ദീൻ ബഷീർ ഹാജി യെയും, ട്രഷറർ ആയി അബ്ബാസ് ഫൈസിയെയും, ഉപദേശക സമിതി ചെയർമാനായി എൻ. മുഹമ്മദലി ഫൈസിയെയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്റുമാരായി മൂസ ഹാജി മത്ര, ഗഫൂർ ഹാജി, അനസ് ഇസ്മായിൽ കുഞ്ഞു എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി റിയാസ് മേലാറ്റൂർ, ഷബീർ അന്നാര, ഷബീർ ജലാൽ എന്നിവരെയും തെരഞ്ഞെടുത്തു.
സബ് കമ്മിറ്റി കൺവീനർമാരായി സലീം കോർണീഷ് (മദ്രസ്സ), മുഹമ്മദ് ജമാൽ ഹമദാനി (അൽ ബിർറ് സ്‌കൂൾ), സക്കീർ ഹുസൈൻ ഫൈസി (ഹജ്ജ്-ഉംറ), ഹാഷിം ഫൈസി (മയ്യിത്ത് പരിപാലനം), ഉമർ വാഫി (ദഅവ) നിലാമുദ്ദീൻ ഹാജി (സ്വലാത്ത്), മുഹമ്മദ് സഫീർ (ഐ.റ്റി), സമീൽ കരിയാത്ത് (ഫാമിലി ക്ലാസ്) എന്നിവരെയും തെരഞ്ഞെടുത്തു.
നൂറാം വാർഷികത്തിലേക്കടുക്കുന്ന സമസ്തയെ ശക്തിപ്പെടുത്താനും മത-സാമൂഹ്യ-സാംസ്കാരിക മേഖലകളിൽ നടപ്പിലാക്കുന്ന വിപുലമായ പദ്ധതികളെ വ്യാപിപ്പിക്കാനും സംഘടനയുടെ സംഘ ശക്തിയെ ബലപ്പെടുത്താൻ എല്ലാവരും സജ്ജരാകണമെന്നും യോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."