തെരുവ്നായയുടെ കടിയേറ്റ് ആറ് വയസുകാരിക്ക് പരുക്ക്
അമ്പലപ്പുഴ: തെരുവ്നായയുടെ കടിയേറ്റ ആറ് വയസ്സുകാരിക്ക് പരുക്കേറ്റു. മാവേലിക്കര ഈരേഴം തെക്ക് അനിഴം വീട്ടീല് റെനി മഞ്ജു ദമ്പതികളുടെ മകളും ഈരേഴം എല്‍.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാഥിയുമായ വൈക (7)യെയാണ് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ വൈകിട്ട ആറിന് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന വൈകയെ തെരുവ്നായ ആക്രമിയ്ക്കുകയായിരുന്നു. ഇടത് കണ്ണിന് ശുരുതരമായി പരുക്കേറ്റ കുട്ടിയെ മാവേലിക്കര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിയ്ക്കുകയായിരുന്നു. എന്നാല്‍ രാത്രി ഏഴോടെ ഇവിടെ എത്തിയ കുട്ടിക്ക് ഒമ്പത് മണി വരെ ചികിത്സലഭിച്ചില്ല. 6500 രൂപയുടെ കുത്തിവെപ്പിനുള്ളമരുന്ന് പുറത്ത് നിന്ന് വാങ്ങിയെത്തിച്ചാലെ പേവിശബാധയ്ക്ക് ചികിത്സിയ്ക്കാന്‍ പറ്റുകയുള്ളു എന്നായിരുന്നു ആശുപത്രി ജീവനക്കാരുടെ നിലപാട്. തുടര്‍ന്ന് രാത്രി 9.30ഓടെ മരുന്ന് എത്തിച്ചാണ് കുട്ടിയ്ക്ക് കുത്തിവെപ്പ് നല്‍കിയത്. ദരിദ്രരായ മാതാപിതാക്കാള്‍ ബന്ധുക്കളുടെ സഹായത്തോടെയാണ് മരുന്ന് വാങ്ങി കുത്തിവെച്ചത്. കുത്തിവെപ്പ് എടുക്കാന്‍ താമസിച്ചിരുന്നെങ്കില്‍ കുട്ടിയുടെ ജീവന്‍തന്നെ അപകടത്തിലായേനെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."