HOME
DETAILS
MAL
ബഹ്‌റൈനിൽ ടാക്സി ഡ്രൈവറെ ആക്രമിച്ച് 220 ദിനാർ കവർന്നു; പ്രതി പിടിയിൽ
January 18, 2026 | 5:09 PM
മനാമ: റോഡിൽ വാഹനം തടഞ്ഞുനിർത്തി ടാക്സി ഡ്രൈവറെ കല്ലുകൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിക്കുകയും 220 ബഹ്‌റൈനി ദിനാറും രണ്ട് മൊബൈൽ ഫോണുകളും കവരുകയും ചെയ്തതായി ഹൈ ക്രിമിനൽ കോടതി റിപ്പോർട്ട്.
പ്രതി കാറിന്റെ ജനലിൽ തട്ടുകയും ബലമായി വാഹനത്തിനുള്ളിൽ കയറി ഫോണുകളും പണവുമടങ്ങിയ വാലറ്റും തട്ടിയെടുക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ഡ്രൈവറെ പ്രതി കല്ലുകൊണ്ട് തലയ്ക്കടിച്ചു. ആക്രമണത്തിൽ ഡ്രൈവർക്ക് തലയ്ക്കും കൈവിരലിനും പരിക്കേറ്റിട്ടുണ്ട്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കേസിന്റെ വിധി ഫെബ്രുവരി 24നാണ്.
A taxi driver in Bahrain was assaulted and robbed of BD220 and two mobile phones. The suspect, who admitted to the crime, faces trial with the judgment set for February 24.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."