ഒമാനില്‍ വാഹന ഇന്‍ഷുറന്‍സില്‍ പുതിയ സംവിധാനം; ഇനി പ്രകൃതിദുരന്ത പരിരക്ഷ ലഭിക്കും
മസ്‌കത്ത്: ഒമാനില്‍ വാഹനങ്ങള്‍ക്ക് നിര്‍ബന്ധമായുള്ള മൂന്നാംകക്ഷി വാഹന ഇന്‍ഷുറന്‍സില്‍ പ്രകൃതിദുരന്തങ്ങള്‍ മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കും ഇനി പരിരക്ഷ ലഭിക്കും. ഇതിന് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റി (എഫ്എസ്എ) അനുമതി നല്‍കിയതായി അധികൃതര്‍ അറിയിച്ചു.
മൂന്നാംകക്ഷി ഇന്‍ഷുറന്‍സ് എടുക്കുന്ന വാഹന ഉടമകള്‍ക്ക് പ്രളയം, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ മൂലം വാഹനങ്ങള്‍ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കുള്ള പരിരക്ഷയും തിരഞ്ഞെടുക്കാന്‍ പുതിയ നിയമപ്രകാരം സാധിക്കും. ഇതുവരെ ഇത്തരം പരിരക്ഷകള്‍ സാധാരണയായി സമ്പൂര്‍ണ (കമ്പ്രഹന്‍സീവ്) ഇന്‍ഷുറന്‍സ് പോളിസികളില്‍ മാത്രമാണ് ലഭ്യമായിരുന്നത്.
ഒമാനില്‍ എല്ലാ വാഹനങ്ങള്‍ക്കും നിര്‍ബന്ധമായും എടുക്കേണ്ട അടിസ്ഥാന ഇന്‍ഷുറന്‍സാണ് മൂന്നാംകക്ഷി മോട്ടോര്‍ ഇന്‍ഷുറന്‍സ്. സാധാരണയായി ഇത് മറ്റുള്ളവര്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങളും പരിക്കുകളും മാത്രമാണ് കവര്‍ ചെയ്യുന്നത്. പുതിയ മാറ്റം വാഹന ഉടമകള്‍ക്ക് കൂടുതല്‍ സംരക്ഷണം ലഭ്യമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രദേശത്ത് കാലാവസ്ഥാ വ്യതിയാനങ്ങള്‍ കൂടുതല്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍, ഇത്തരം പുതിയ സംവിധാനങ്ങള്‍ വാഹന ഉടമകള്‍ക്ക് ഉപകാരപ്രദമാണെന്ന് എഫ്എസ്എ അറിയിച്ചു. ഇന്‍ഷുറന്‍സ് കമ്പനികള്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് പോളിസികളില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന്, വാഹന ഉടമകള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ സ്വന്തം ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് അന്വേഷിക്കാവുന്നതാണെന്നും അവര്‍ അറിയിച്ചു.
Oman's Financial Services Authortiy (FSA) has approved a new feature in motor insurance, allowing thirdpatry policyholders to include coverage for natural disasters like floods and cyclones.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."