ഇന്‍ഫോക് അബ്ദലിയില്‍ 'വിന്റര്‍ കിറ്റ്' വിതരണം നടത്തി.
കുവൈത്ത് സിറ്റി: ഇന്ത്യന്‍ നഴ്‌സസ് ഫെഡറേഷന്‍ ഓഫ് കുവൈത്ത് (ഇന്‍ഫോക്) സാമൂഹിക ക്ഷേമ വിഭാഗമായ ഇന്‍ഫോക് കെയര്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന വിന്റര്‍ കിറ്റ് വിതരണം അബ്ദലി പ്രദേശത്ത് സംഘടിപ്പിച്ചു.
മരുഭൂമി പ്രദേശങ്ങളിലെ കഠിന ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് ശൈത്യം നേരിടാന്‍ സഹായിക്കുന്ന കമ്പിളികളും മറ്റ് അനുബന്ധ സാമഗ്രികളും ഇന്‍ഫോക് സോഷ്യല്‍ വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളും വളണ്ടിയര്‍മാരും നേരിട്ടാണ് വിതരണം ചെയ്തത്.
ഇന്‍ഫോക് ഭാരവാഹികളായ അര്‍ച്ചന കുമാരി, മുഹമ്മദ് ഷാ, ശ്യാം പ്രസാദ്, ധന്യ മുകേഷ്, പ്യാരി ഓമനക്കുട്ടന്‍, സജുമോന്‍ അബ്രഹാം, ജോബി ജോസഫ്, ഷംന ഷാജഹാന്‍, ഹിമ ഷിബു, ചിന്നു സത്യന്‍, പ്രിന്‍സി വര്‍ഗീസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ഇന്‍ഫോക് നേതൃത്വം പറഞ്ഞു, സമൂഹത്തിലെ നിസ്സഹായരായ വിഭാഗങ്ങള്‍ക്ക് കൈത്താങ്ങാകുന്ന ഇത്തരം സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ ഭാവിയിലും തുടരുമെന്ന്.
Indian Nurses Federation of Kuwait (INFOK) ditsributed winter kits to workers in Abdali to help them cope with the cold, through its social welfare wing INFOK Care.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."