HOME
DETAILS

35,000 ​ഗാഡ്ജെറ്റുകളും മൂവായിരം പാസ്പോർട്ടുകളും; ദുബൈയിലെ ടാക്സികളിൽ യാത്രക്കാർ മറന്നുപോയ വസ്തുക്കളുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് ആർടിഎ

  
Web Desk
January 20, 2026 | 4:41 PM

dubai rta reveals shocking number of items forgotten by passengers in taxis including passports gadgets statistics

ദുബൈ: ഒരു യാത്ര പോകുമ്പോൾ കൊണ്ടുപോകേണ്ട കാര്യങ്ങളെക്കുറിച്ച് നമുക്ക് എല്ലാവർക്കും ധാരണയുണ്ടല്ലോ. എന്നാൽ എന്തെല്ലാം മറക്കണം എന്നതിനെസംബന്ധിച്ച് നമുക്കൊരു ധാരണയുമില്ല. അതു ചിലപ്പോൾ ഫോണാകാം, ലാപ്‌ടോപാകാം, അപൂർവം ചില അവസരങ്ങളിൽ പാസ്‌പോർട്ട് വരെയാകാം. 

ഇത്തരത്തിൽ കഴിഞ്ഞ വർഷം ദുബൈ നഗരത്തിലെ ടാക്‌സികളിൽ മറന്നുവെച്ച ആകെ വസ്തുക്കളുടെ എണ്ണം 1,04,162 ആണ്. ഇവയുടേയെല്ലാം ആകെ മൂല്യം 20 ലക്ഷം ദിർഹം ലരും.

മറന്നുവെച്ച ഫോൺ, ലാപ്‌ടോപ്പ് തുടങ്ങിയ ഗാഡ്‌ജെറ്റുകൾ മാത്രം 35000 വരും. 3000 പാസ്‌പോർട്ടുകളും കളഞ്ഞുകിട്ടി. ആർടിഎയാണ് ടാക്‌സികളിൽ നിന്നു കളഞ്ഞുകിട്ടിയ വസ്തുക്കളുടെ കണക്ക് പുറത്തുവിട്ടത്. 

ഇത്തരത്തിൽ ലഭിക്കുന്ന പരാതികൾ പരിശോധിച്ച് കാണാതായ നിരവധി വസ്തുക്കളാണ് ആർടിഎ കസ്റ്റമർ ഹാപ്പിനസ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന ലോസ്റ്റ് ആന്റ് ഫൗണ്ട് ടീം അവയുടെ ഉടമകളെ തിരികെയേൽപ്പിച്ചത്. 

യാത്ര ചെയ്ത വാഹനും മറ്റു കാര്യങ്ങളും സ്ഥിരീകരിച്ചുറപ്പിച്ച ശേഷമാണ് നഷ്ടപ്പെട്ട വസ്തുക്കൾ ഉടമകൾക്ക് തിരികെ കൊടുക്കുന്നതെന്ന് കസ്റ്റമർ ഹാപ്പിനസ് സെന്റർ ഡയറക്ടർ മീര അൽ ശൈഖ് വ്യക്തമാക്കി. 

നഷ്ടപ്പെട്ട വസ്തുക്കളെ സംബന്ധിച്ച പരാതികളിൽ 56 ശതമാനവും ലഭിച്ചത് കാൾ സെന്റർ വഴിയാണ്. സ്മാർട്ട് ആപ്ലിക്കേഷനിലൂടെ പത്തു ശതമാനം പേരും മെഹബൂബ് ചാറ്റ് ബോട്ടിലൂടെ മുപ്പത് ശതമാനം പേരും പരാതി നൽകി.

ആർ‌ടി‌എ ഡ്രൈവർമാരുടെ സത്യസന്ധതയും എടുത്തുപറയേണ്ടതാണ്. ഇത്തരത്തിൽ വിലയേറിയ വസ്തുക്കൾ പെട്ടെന്ന് കൈമാറിയതിന് നിരവധി പേർക്ക് അംഗീകാരം ലഭിച്ചിരുന്നു. ഈ വർഷം മാത്രം, നഷ്ടപ്പെട്ട വസ്തുക്കൾ തിരികെ ലഭിച്ച യാത്രക്കാരിൽ നിന്ന് കോൾ സെന്ററിന് 30-ലധികം അഭിനന്ദന സന്ദേശങ്ങളാണ് ലഭിച്ചത്.

"ദുബൈയുടെ സ്മാർട്ട് മൊബിലിറ്റി സിസ്റ്റത്തിലുള്ള വിശ്വാസം 'ലോസ്റ്റ് ആൻഡ് ഫൗണ്ട്' ടീം ശക്തിപ്പെടുത്തുന്നു. യാത്രക്കാരുടെ വസ്തുക്കൾ സംരക്ഷിക്കുന്നത് സുരക്ഷിതവും കാര്യക്ഷമവുമായ യാത്രകൾ നൽകുന്നതുപോലെ പ്രധാനമാണ്. ഒരു വസ്തുവും യഥാർത്ഥത്തിൽ നഷ്ടപ്പെടുന്നില്ലെന്ന് ഞങ്ങളുടെ സമീപനം ഉറപ്പാക്കുന്നു, കൂടാതെ ഓരോ യാത്രക്കാരനും ആത്മവിശ്വാസത്തോടെ യാത്ര ചെയ്യാനും കഴിയുന്നു," മീര അൽ ശൈഖ് കൂട്ടിച്ചേർത്തു.

dubai rta released data showing passengers left over 35000 gadgets and nearly 3000 passports in taxis highlighting frequent loss incidents awareness recovery services and reminders for travelers to check belongings before exiting vehicles after trips.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പിൽ ഓസ്‌ട്രേലിയൻ കൊടുങ്കാറ്റ്; ചരിത്രം സൃഷ്ടിച്ച് 18കാരൻ

Cricket
  •  3 hours ago
No Image

ജസ്രയില്‍ ബഹ്‌റൈനിന്റെ ഏറ്റവും വലിയ വൈദ്യുതി ട്രാന്‍സ്ഫര്‍ സ്റ്റേഷന്‍ ഉദ്ഘാടനം

bahrain
  •  4 hours ago
No Image

കോഴിക്കോട് ബൈക്ക് യാത്രികനെ തടഞ്ഞുനിർത്തി ഒൻപത് ലക്ഷം രൂപ കവർന്നു; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  4 hours ago
No Image

'ബോർഡ് ഓഫ് പീസിൽ' യുഎഇയും അം​ഗമാകും; ട്രംപിന്റെ ക്ഷണം സ്വീകരിച്ച് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  4 hours ago
No Image

ദീപകിന്റെ മരണം: സോഷ്യൽ മീഡിയ ദുരുപയോഗത്തിനും വർഗീയ മുതലെടുപ്പിനുമെതിരെ ജാഗ്രത വേണം - എസ്കെഎസ്എസ്എഫ്

latest
  •  4 hours ago
No Image

ഇറങ്ങുന്നതിന്‌ മുമ്പേ കെഎസ്ആർടിസി ബസ് മുന്നോട്ടെടുത്തു; വയോധികക്ക് പരുക്ക്

Kerala
  •  4 hours ago
No Image

ഇസ്ലാമിക് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒമാന്‍ പ്രതിനിധികള്‍ ഈജിപ്തില്‍

oman
  •  4 hours ago
No Image

പായസം തയ്യാറാക്കുന്നതിനിടെ പാത്രത്തിലേക്ക് വീണു; ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 55-കാരന്‍ മരിച്ചു

Kerala
  •  4 hours ago
No Image

ധോണിയല്ല! ഏറ്റവും മികച്ച ക്യാപ്റ്റനെയും വിക്കറ്റ് കീപ്പറെയും തെരഞ്ഞെടുത്ത് ഇന്ത്യൻ താരം

Cricket
  •  4 hours ago
No Image

ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി; സ്വദേശി പൗരന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  4 hours ago