HOME
DETAILS

ദീപകിന്റെ ആത്മഹത്യ: ഷിംജിത അറസ്റ്റില്‍, പിടിയിലായത് ബന്ധുവിന്റെ വീട്ടില്‍ നിന്ന്

  
Web Desk
January 21, 2026 | 10:13 AM

deepak-suicide-case-shimjitha-arrested-from-relatives-house

കോഴിക്കോട്: വീഡിയോ പ്രചരിച്ചതിനെത്തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ വീഡിയോ ചിത്രീകരിച്ച യുവതി കസ്റ്റഡിയില്‍. വടകര സ്വദേശിനിയായ ഷിംജിത മുസ്തഫയെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. വടകരയിലെ ബന്ധുവീട്ടില്‍ നിന്നാണ് ഷിംജിതയെ പിടികൂടിയത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരെ പൊലിസ് കേസെടുത്തത്.

പൊലിസ് കേസെടുത്തതിന് പിന്നാലെ  ഷിംജിത മുസ്തഫ ഒളിവില്‍ പോയിരുന്നു. യുവതിയോട് മൊബൈല്‍ ഫോണില്‍ നിന്ന് വിഡിയോ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യരുതെന്ന് പൊലിസ് ആവശ്യപ്പെട്ടിരുന്നു. യുവതിയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്ത് ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും.

ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതിന് ശേഷമാണോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതെന്ന് കണ്ടെത്താനാണ് പരിശോധന നടത്തുന്നത്.
യുവതി വിഡിയോ ചിത്രീകരിച്ച ബസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് ശേഖരിച്ചു.

രാമന്തളി-പയ്യന്നൂര്‍ റൂട്ടില്‍ ഓടുന്ന അല്‍ അമീന്‍ ബസിലെ ദൃശ്യങ്ങളാണ് പൊലിസ് ശേഖരിച്ചത്. ബസില്‍ വച്ച് ഇത്തരത്തില്‍ യുവാവ് യുവതിയോട് മോശമായി പെരുമാറിയ സംഭവത്തെ കുറിച്ച് അറിയില്ലെന്ന് ജീവനക്കാര്‍ വ്യക്തമാക്കി. ബസില്‍ ആരും പരാതിപ്പെട്ടിട്ടില്ല. പൊലിസ് എയ്ഡ് പോസ്റ്റിനടുത്ത് ആളെ ഇറക്കിയിരുന്നെങ്കിലും അവിടെ വച്ചും ആരും പരാതി അറിയിച്ചില്ലെന്നും ജീവനക്കാര്‍ പറഞ്ഞു. ബസില്‍ യാത്ര ചെയ്തവരില്‍ നിന്നും പൊലിസ് മൊഴിയെടുക്കും.

കഴിഞ്ഞ വെള്ളിയാഴ്ച ബസ് യാത്രക്കിടെയാണ് ഗോവിന്ദപുരം, കൊളങ്ങരകണ്ടി, ഉള്ളാട്ട്‌തൊടി യു.ദീപകിന്റെ വിഡിയോ യുവതി പകര്‍ത്തുകയും പിന്നീട് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുകയും ചെയ്തത്. ബസ് യാത്രക്കിടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നായിരുന്നു യുവതിയുടെ ആരോപണം. സംഭവം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് ദീപക് ആത്മഹത്യ ചെയ്തത്.

 

In a major development in the case related to the suicide of a youth named Deepak, the woman who recorded and circulated the controversial video has been taken into police custody. The accused, Shimjitha Mustafa, was arrested by the Kozhikode Medical College Police from the house of one of her relatives.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശത്തേക്ക് നാളെ തിരിക്കാനിരിക്കെ മരണം തട്ടിയെടുത്തു; വിടവാങ്ങിയത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ; പി.ഡബ്ല്യു.ഡി അനാസ്ഥയ്‌ക്കെതിരെ ജനരോഷം

Kerala
  •  7 minutes ago
No Image

ആറ്റുകാൽ പൊങ്കാല: മാർച്ച് 3-ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി; മദ്യനിരോധനവും നിയന്ത്രണങ്ങളും ഏർപ്പെടുത്തി

Kerala
  •  10 minutes ago
No Image

ഒമാനിൽ മാസപ്പിറവി ദൃശ്യമായില്ല; വ്യാഴാഴ്ച റമദാൻ ഒന്ന്

oman
  •  13 minutes ago
No Image

കൊണ്ടോട്ടിയിൽ വാട്ടർ ടാങ്ക് തകർന്നു വീണ് യുവാവ് മരിച്ചു

Kerala
  •  28 minutes ago
No Image

ഇർഫാൻ ഹബീബിന് നേരെയുള്ള ആക്രമണം: ഡൽഹി സർവകലാശാലയിൽ പ്രതിഷേധങ്ങൾക്കും പ്രസംഗങ്ങൾക്കും വിലക്ക്; നിയന്ത്രണം ഒരു മാസത്തേക്ക്

National
  •  36 minutes ago
No Image

ആകാശത്ത് ലേസർ വിസ്മയം; രാസവസ്തുക്കളില്ലാതെ മഴ പെയ്യിക്കാൻ യുഎഇ, പുതിയ സാങ്കേതികവിദ്യ ഫീൽഡ് ട്രയലിലേക്ക്

uae
  •  36 minutes ago
No Image

റമദാൻ പിറ കണ്ടില്ല; കേരളത്തിൽ വ്രതാരംഭം വ്യാഴാഴ്ച്ച

Kerala
  •  an hour ago
No Image

ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാർ ഉരുണ്ടുകളിക്കുന്നു; പത്ത് വർഷത്തെ ഭരണം അവസാനിക്കുമ്പോഴാണോ നാട് നന്നാക്കാൻ സർവേ; സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ്

Kerala
  •  an hour ago
No Image

നടുറോഡിൽ പ്ലസ് വൺ-പ്ലസ് ടു വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്; പിടിച്ചുമാറ്റാനെത്തിയ ഓട്ടോ ഡ്രൈവർക്കും ക്രൂരമർദ്ദനം

Kerala
  •  an hour ago
No Image

കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ വൻ തീപിടുത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

Kerala
  •  an hour ago