'സിപിഎം പിബിയുടെ തലപ്പത്ത് മോദിയാണോ?'; സഖാവിനെയും സംഘിയെയും തിരിച്ചറിയാനാകാത്ത 'സംഘാവായി' സിപിഎം മാറിയെന്ന് ഷാഫി പറമ്പിൽ എം.പി
കോഴിക്കോട്: സിപിഎം പൊളിറ്റ് ബ്യൂറോയുടെ തലപ്പത്ത് നരേന്ദ്ര മോദിയാണോ എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് പാർട്ടി മന്ത്രിമാരുടെ പ്രസ്താവനകളെന്ന് ഷാഫി പറമ്പിൽ എം.പി. സഖാവിനെയും സംഘിയെയും തിരിച്ചറിയാൻ പറ്റാത്ത വിധം സിപിഎം 'സംഘാവ്' ആയി മാറിയിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. കോഴിക്കോട് കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പരാമർശങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ തിരുത്താത്തതിനെ ഷാഫി രൂക്ഷമായി വിമർശിച്ചു. വാക്കുകൾ സജി ചെറിയാന്റേതാണെങ്കിലും അതിന്റെ പിന്നിലെ ചിന്ത മുഖ്യമന്ത്രിയുടേതാണ്. എ.കെ. ബാലന്റെ മുൻപത്തെ പ്രസ്താവനകളിലും ഇതേ നിലപാടാണ് പാർട്ടി സ്വീകരിച്ചത്. വർഗീയതയുടെ കാര്യത്തിൽ ബി.ജെ.പിയെ പോലും ആശയക്കുഴപ്പത്തിലാക്കുന്ന രീതിയിലാണ് സിപിഎം മന്ത്രിമാരുടെ ഇപ്പോഴത്തെ പ്രസ്താവനകളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
"ബി.ജെ.പിയേക്കാൾ വലിയ വർഗീയതയാണ് ഇപ്പോൾ സിപിഎം മന്ത്രിമാർ പറഞ്ഞുതുടങ്ങുന്നത്. വർഗീയതയുടെ കാര്യത്തിൽ ഇനി തങ്ങൾ എന്ത് ചെയ്യും എന്ന് ബി.ജെ.പി ചിന്തിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി." - ഷാഫി പറമ്പിൽ പറഞ്ഞു.
സ്വർണ്ണക്കൊള്ളയും അഴിമതി ആരോപണവും
ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് ഉന്നയിക്കുന്നത് ഗൗരവകരമായ ആരോപണങ്ങളാണെന്നും അത് വെറും ഫോട്ടോകളുടെ അടിസ്ഥാനത്തിലല്ലെന്നും ഷാഫി വ്യക്തമാക്കി. കടകംപള്ളി സുരേന്ദ്രൻ ഉന്നയിച്ച ഫോട്ടോ വിവാദങ്ങളെ തള്ളിയ അദ്ദേഹം, അഴിമതിയിൽ മുങ്ങിക്കുളിച്ച പിണറായി സർക്കാർ വർഗീയതയെ ആയുധമാക്കി രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്നും ആരോപിച്ചു.
Vadakara MP Shafi Parambil has launched a scathing attack on the CPM, questioning if Prime Minister Narendra Modi is now leading the party's Politburo. Speaking at a KPCC event in Kozhikode, Shafi alleged that recent statements by CPM ministers specifically referring to controversial remarks by Minister Saji Cherian blur the lines between a "Comrade" and a "Sanghi," effectively turning the party into 'Sanghavu' (a portmanteau of Sanghi and Sakhavu).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."