പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ; അതിവേഗ റെയിൽ പദ്ധതി പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം: വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്തെത്തും. ബി.ജെ.പി ഭരണം പിടിച്ച തിരുവനന്തപുരം കോർപറേഷന്റെ വികസന രേഖ പ്രധാനമന്ത്രി പുറത്തിറക്കുമെന്നാണ് വിവരം. എന്നാൽ ഇക്കാര്യം ആദ്യം സ്ഥിരീകരിച്ച മേയർ വി.വി. രാജേഷ് പിന്നീട് മലക്കം മറിഞ്ഞു. കോർപറേഷന്റെ വികസന രേഖ മോദി പുറത്തിറക്കുന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽനിന്നുള്ള അമൃത് ഭാരത് ട്രെയിൻ സർവിസ് ഇന്ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. സിൽവർ ലൈനിന് ബദലായ അതിവേഗ റെയിൽ പദ്ധതി പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്. പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പരിപാടിയിൽ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്‌ഘാടനവും നടക്കും. രാവിലെ വിമാനത്താവളത്തിൽ എത്തുന്ന മോദിയുടെ പുത്തരിക്കണ്ടം മൈതാനത്തേക്കുള്ള യാത്ര വൻ റോഡ് ഷോ ആക്കി മാറ്റാനാണ് ബിജെപി തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."