ജയിലില്‍ കഴിയുന്ന എം.കെ ഫൈസി വീണ്ടും എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ്
ന്യൂഡല്‍ഹി: കേന്ദ്ര ഏജന്‍സികള്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ച എം.കെ ഫൈസിയെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (എസ്.ഡി.പി.ഐ) ദേശീയ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു. മംഗളൂരുവില്‍ നടന്ന പാര്‍ട്ടിയുടെ ആറാമത് ദേശീയ പ്രതിനിധി സഭയിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. മുഹമ്മദ് ഷാഫി, ശൈഖ് മുഹമ്മദ് ദഹ്‌ലാന്‍ ബാഖവി, സീതാറാം കൊയ്‌വാള്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. മുന്‍ രാജ്യസഭാംഗവും ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് വൈസ് പ്രസിഡന്റുമായ ഉബൈദുല്ല ഖാന്‍ ആസ്മി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായിബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 2025 മാര്‍ച്ചില്‍ ഡല്‍ഹിയില്‍ വെച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എം.കെ. ഫൈസിയെ അറസ്റ്റ് ചെയ്തത്. അതുമുതല്‍ അദ്ദേഹം ജയിലിലാണ്. അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
സി.ബി.ഐ, എന്‍.ഐ.എ, ഇ.ഡി തുടങ്ങിയ കേന്ദ്ര ഏജന്‍സികളെയും യു.എ.പി.എ പോലുള്ള നിയമങ്ങളെയും കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്യുകയാണെന്ന് സമ്മേളനം പ്രമേയത്തിലൂടെ കുറ്റപ്പെടുത്തി.
ഈ സമ്മേളനത്തില്‍ വെച്ച് പാര്‍ട്ടിയുടെ പുതിയ യുവജന വിഭാഗമായ 'യങ് ഡെമോക്രാറ്റ്‌സ്' (Young Democrats) പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്റ് മുഹമ്മദ് ഷാഫിയാണ് ഈ പ്രഖ്യാപനം നടത്തിയത്. സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂണിയന്‍ (എസ്.ഡി.ടി.യു), വിമന്‍ ഇന്ത്യ മൂവ്‌മെന്റ് (ഡബ്ല്യു.ഐ.എം) എന്നിവയ്ക്ക് പിന്നാലെ യുവജനങ്ങള്‍ക്കായി പുതിയൊരു പ്ലാറ്റ്‌ഫോം കൂടി രൂപീകരിച്ചുകൊണ്ട് പ്രവര്‍ത്തന മേഖല വിപുലീകരിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.
M. K. Faizy, who is currently in jail after being arrested by the Enforcement Directorate (ED) in Delhi in March 2025, was re-elected as the national president of the Social Democratic Party of India (SDPI) at the party’s two-day sixth national representative council meeting, which concluded in Mangaluru.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."