ഡേറ്റിങ് ആപ്പില്‍ പരിചയപ്പെട്ട യുവാവിനെ കൊലപ്പെടുത്തിയ യുവതി, അഞ്ച് കൊലപാതകങ്ങള്‍ നടത്തിയ യുവാവ്; ഇരുവരും തമ്മില്‍ ജയിലില്‍വെച്ച് പ്രണയം; വിവാഹിതരാകാന്‍ പരോള്‍ നല്‍കി കോടതി
ജയ്പൂര്‍: ജയിലില്‍ വച്ച് കണ്ടുമുട്ടി പ്രണയത്തിലായ കൊലക്കേസ് പ്രതികള്‍ക്ക് വിവാഹിതരാകാന്‍ പരോള്‍ നല്‍കി രാജസ്ഥാന്‍ ഹൈക്കോടതി. രാജസ്ഥാനിലെ ആല്‍വാറിലാണ് സംഭവം. ഡേറ്റിങ് ആപ്പില്‍ പരിചയപ്പെട്ട യുവാവിനെ കൊലപ്പെടുത്തിയ പ്രിയ സേഠ് എന്ന നേഹ സേഠും അഞ്ചു പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഹനുമാന്‍ പ്രസാദുമാണ് വിവാഹിതരായത്.
ഇരുവര്‍ക്കും വിവാഹിതരാകാന്‍ ഹാക്കോടതി 15 ദിവസത്തെ പരോളാണ് അനുവദിച്ചത്. ഇന്ന് ആല്‍വാറിലെ ബരോദാമേവില്‍ ആയിരുന്നു വിവാഹം.
ഡേറ്റിങ് ആപ്പില്‍ പരിചയപ്പെട്ട ദുഷ്യന്ത് ശര്‍മയെ കൊലപ്പെടുത്തിയ കേസിലാണ് പ്രിയ ജയിലിലായത്. കാമുകനായ ദിക്ഷന്ത് കമ്രയുടെ കടങ്ങള്‍ വീട്ടാന്‍ ദുഷ്യന്ത് ശര്‍മയെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുക്കാനായിരുന്നു പ്രിയയുടെ പ്ലാന്‍. ടിന്‍ഡര്‍ ആപ്പിലൂടെയാണ് പ്രിയ ദുഷ്യന്തിനെ പരിചയപ്പെട്ടത്. പിന്നാലെ ഇയാളെ ബജാജ് നഗറിലെ ഫ്‌ലാറ്റിലേക്ക് ക്ഷണിച്ചു. തടവിലാക്കിയതിന് ശേഷം ദുഷ്യന്തിന്റെ പിതാവിനെ വിളിച്ച് 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. അവര്‍ മൂന്ന് ലക്ഷം രൂപ നല്‍കുകയും ചെയ്തു. എന്നാല്‍ ദുഷ്യന്തിനെ വിട്ടയച്ചാല്‍ പൊലിസ് തന്നെ തേടി വരുമെന്ന് ഭയന്ന പ്രിയ കാമുകന്റെ സഹായത്തോടെ ദുഷ്യന്തിനെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം സ്യൂട്ട്‌കെയ്‌സില്‍ ആമെര്‍ കുന്നുകളില്‍ ഉപേക്ഷിക്കുകയായിരുന്നു.
പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവിനെയും കുടുംബത്തേയും കൊലപ്പെടുത്തിയ കേസിലാണ്‍ ഹനുമാന്‍ പ്രസാദ് ശിക്ഷ അനുഭവിക്കുന്നത്. തായ്ക്വോണ്ടോ താരമായ സന്തോഷ് എന്ന കാമുകിയുടെ നിര്‍ദ്ദേശപ്രകാരമാണ് കൊലപാതകം നടത്തിയത്. 2017 ഒകടോബര്‍ 2 ന് രാത്രി ഇവര്‍ ഭര്‍ത്താവിനെ കൊല്ലാനായി ഹനുമാന്‍ പ്രസാദിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പ്രസാദ് ഒരു സഹായിയുമായെത്തി യുവതിയുടെ ഭര്‍ത്താവ് ബന്‍വാരി ലാലിനെ കൊലപ്പെടുത്തി. എന്നാല്‍ സന്തോഷിന്റെ മൂന്ന് മക്കളും അവരോടൊപ്പം താമസിച്ചിരുന്ന ബന്ധുവും കൊലപാതകത്തിന് സാക്ഷികളായി. പിടിക്കപ്പെടുമെന്ന് ഭയന്ന് ഇവരെക്കൂടി കൊലപ്പെടുത്താന്‍ സന്തോഷ് ആവശ്യപ്പെട്ടു. പ്രസാദ് ഇവരുടെ വാക്കുകേട്ട് കൊലപാതകം നടത്തുകയും ചെയ്തു.
In a rare and controversial decision, the Rajasthan High Court granted parole to two murder accused who fell in love after meeting in jail, allowing them to get married. The incident took place in Alwar district, Rajasthan.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."